ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ നാല് മാസത്തിനുള്ളില്‍ കുറച്ചത് 26 കിലോ ശരീരഭാരം.
പ്രസവത്തിന് ശേഷമുള്ള തന്റെ വര്‍ക്കൗട്ട് സ്റ്റോറി ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച്കൊണ്ട് സാനിയ തന്നെയാണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് സാനിയ ഷൊയിബ് മാലിക് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
സാനിയ പറയുന്നു- ‘ പ്രസവത്തോടെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച് നാല് മാസത്തിനുള്ളില്‍ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. കഠിന പ്രയത്നത്തിന്റേയും സമര്‍പ്പണത്തിന്റേയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനുശേഷവും എങ്ങനെയാണ് ഈ ഫിറ്റ്നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ വേണ്ടി മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. ശരീരത്തിന് മാത്രമല്ല, നിങ്ങളുടെ മനസ്സിനേയും വര്‍ക്കൗട്ടുകള്‍ പരുവപ്പെടുത്തും.
32 കാരിയായ സാനിയ തന്റെ ജീവിതത്തിലെ ഓരോ ആഘോഷങ്ങളും ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഇരുവര്‍ക്കും കുഞ്ഞു പിറന്ന സന്തോഷവും സാനിയ ആരാധകരുമായി പങ്കുവെച്ചിരുന്നു. 2010 ഏപ്രില്‍ 12നാണ് ഷൊഹൈബും സാനിയയും വിവാഹതിരായത്.
Discussion about this post