പ്ലാസ്റ്റിക് ബോട്ടിലുകള്‍ ആരോഗ്യ പ്രശ്നം ഉണ്ടാക്കുന്നുണ്ടോ? തിരിച്ചറിയാം നല്ല പ്ലാസ്റ്റിക്

സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്ന് എത്ര പേര്‍ക്ക് അറിയാം.

സ്ഥിരമായി കുപ്പിവെള്ളം ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ആ കുപ്പി ഒഴിവാക്കുന്നതിന് പകരം വീണ്ടും വീണ്ടും അത് ഉപയോഗിച്ചുകൊണ്ടിരിക്കും. സോഫ്റ്റ് ഡ്രിങ്ക്സ് നിറച്ച് വരുന്ന കുപ്പികല്‍ ഒറ്റത്തവണ ഉപയോഗിക്കാന്‍ മാത്രമുള്ളതാണെന്ന് എത്ര പേര്‍ക്ക് അറിയാം. അറിയുമെങ്കിലും പലരും അത് കാര്യമാക്കില്ല. കാരണം അവ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ബോധമുള്ളവരല്ല എന്നതു തന്നെ.

സോഫ്റ്റ് ഡ്രിങ്ക്സ് കുപ്പികള്‍ക്ക് മാത്രമല്ല നമ്മള്‍ ഉപയോഗിക്കുന്ന പല പ്ലാസ്റ്റിക് ബോട്ടിലുകളും നമ്മുടെ ശരീരത്തിന് ദോഷകരമാണ്. അവയിലടങ്ങിയിരിക്കുന്ന ഘടകങ്ങള്‍ ശരീരത്തിലെത്തുന്നത് മാരകമായ അസുഖങ്ങള്‍ക്ക് കാരണമാകും.

ഏതുതരം പ്ലാസ്റ്റിക് ബോട്ടിലുകളാണ് നാം ഒഴിവാക്കേണ്ടത് ഏതെല്ലാമാണ് ഉപയോഗിക്കേണ്ടത് എന്നതിനുും കൃത്യമായ കണക്കുകളുണ്ട്. നമ്മള്‍ വാങ്ങുന്ന ബോട്ടിലുകളില്‍ തന്നെ അവ അടയാളപ്പെടുത്തിയിട്ടുണ്ടാകും. ഇനി പ്ലാസ്റ്റിക് ബോട്ടിലുകള്‍ വാങ്ങുമ്പോള്‍ ആ അടയാളങ്ങള്‍ നോക്കി വാങ്ങുക.

പിഇടി അഥവാ പിഇടിഇ
ഈ വിഭാഗത്തില്‍ പെടുന്ന ബോട്ടിലുകള്‍ ഒറ്റത്തവണ ഉപയോഗിച്ച് ഒഴിവാക്കേണ്ടവയാണ്. കാരണം ഇവ അമിത അളവില്‍ രാസപദാര്‍ഥങ്ങള്‍ പുറന്തള്ളും. ഇത് ശരീരത്തിലെത്തുന്നതോടെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും. കാന്‍സറിന് കാരണമാകുന്ന രാസപദാര്‍ഥങ്ങളാണ് ഇത് പുറന്തള്ളുന്നത്.

എച്ഡിപി അല്ലെങ്കില്‍ എച്ഡിപിഇ
പൊതുവേ ശരീരത്തിന് ദോഷകരമല്ലാത്ത് പ്ലാസ്റ്റിക്കുകളാണ് എച്ഡിപിഇ.

പിവിസി അഥവാ 3വി
പിവിസി പ്ലാസ്റ്റിക്കുകളും ശരീരത്തിന് ദോഷകരമായ പ്ലാസ്റ്റിക്കുകളാണ്. ഇവ വിഷ ലിപ്തമായ രാസപദാര്‍ഥങ്ങള്‍ പുരന്തള്ളുന്നത് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് കാരണമാകും.

ബോട്ടില്‍ ചൂടാകുമ്പോള്‍ പിവിസി യില്‍ അടങ്ങിയിരിക്കുന്ന അമിത അളവിലുള്ള ക്ലോറിന്‍, ഡയോക്സിന്‍സ് എന്നിവ പുറന്തള്ളും. ഇത് ശരീരത്തിലെത്തിയാല്‍ പ്രത്യുല്‍പാദന ശേഷി, ശാരീരിക വളര്‍ച്ച എന്നിവയെ സാരമായി ബാധിക്കും. കാന്‍സറിന് വരെ ഇത് കാരണമായേക്കാം.

എല്‍ഡിപിഇ
ബാഗുകള്‍, ഉപകരണങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന ഈ പ്ലാസ്റ്റിക് ശരീരത്തിന് കാര്യമായ ദോഷങ്ങള്‍ ഉണ്ടാക്കുന്നില്ല.

പിപി
സിറപ്, ഫുഡ് എന്നിവ സൂക്ഷിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളാണ് പിപി. ഇവ ശരീരത്തിന് ദോഷകരമല്ല.

പിഎസ്
ഭക്ഷണം പൊതിഞ്ഞ് സൂക്ഷിക്കുന്നതിനും കോഫി കപ് ആയി ഉപയോഗിക്കുന്നതുമായ പ്ലാസ്റ്റിക്കകളാണ് പിഎസ്. എന്നാല്‍ ഇവ പുറന്തള്ളുന്നത് കാന്‍സറിന് കാരണമായേക്കാവുന്ന സ്റ്റിറെന്‍ ആണ്.

പിസി അഥവാ നോ ലേബല്‍
ഏറ്റവും ദോഷകരമായ പ്ലാസ്റ്റിക് വിഭാഗത്തില്‍ പെടുന്നവയാണ് പിഎസ്. എന്നാല്‍ ഇവ ഭക്ഷണം സൂക്ഷിക്കുന്നതിനും സ്പോര്‍ട്സ് ബോട്ടില്‍ നിര്‍മ്മാണത്തിനുമായി ഉപയോഗിക്കുന്നു.

ഇനി പ്ലാസ്റ്റിക് ബോട്ടിലുകള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക. ബോട്ടിലില്‍ നല്‍കിയ ലേഭല്‍ നോക്കി മാത്രം സെലക്ട് ചെയ്യുക. എച്ഡിപിഇ അല്ലെങ്കില്‍ പിപി എന്നിങ്ങനെ അടയാളപ്പെടുത്തിയ പ്ലാസ്റ്റക് ബോട്ടിലുകള്‍ മാത്രം വാങ്ങുക. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധയുള്ളവരാകുക.

Exit mobile version