ആര്‍ത്തവ ദിവസത്തെ ആ കഠിന വേദന മറികടക്കാന്‍ ഇതാ ചില പൊടിക്കൈകള്‍

ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ നമുക്ക് ഈ വേദനയെ മറികടക്കാം

ആര്‍ത്തവത്തിലെ ആദ്യ നാളുകളിലെ വേദന മൂലം പഠനവും ജോലിയുമൊക്കെ തടസപ്പെടുന്നവരാണ് മിക്ക സ്ത്രീകളും. ഇത് മറികടക്കാനായി മെഡിക്കല്‍ ഷോപ്പുകളില്‍ ധാരാളം മരുന്നുകള്‍ ലഭ്യമാണ്.  അവ കഴിക്കുന്നതുമൂലം ധാരാളം പ്രത്യഘാതങ്ങള്‍ ഉണ്ടാകുന്നു.

എന്നാല്‍ ആരോഗ്യത്തിന് ഹാനികരമല്ലാത്ത രീതിയില്‍ നമുക്ക് ഈ വേദനയെ മറികടക്കാം. വീട്ടില്‍ തന്നെയിരുന്ന് നിര്‍മ്മിക്കാവുന്ന മരുന്നുകളാണ് ഇത്. ചിലവുകുറഞ്ഞ രീതിയില്‍ പ്രകൃതിദത്തമായി വേദന ഇല്ലാതാക്കാന്‍ ഇതാ ചില പൊടിക്കൈകള്‍.

ഇഞ്ചി

ആര്‍ത്തവ വേദന ഒഴിവാക്കാന്‍ ഏറ്റവും നല്ല ഔഷധമാണ് ഇഞ്ചി. ഒരു ഗ്ലാസ് വെള്ളത്തില്‍ 29 ഗ്രാം ഇഞ്ചി എടുത്ത് ചൂടാക്കുക. വെള്ളം പകുതിയാവുമ്പോള്‍ അരിച്ചെടുക്കുക. ഈ വെള്ളം ദിവസവും രണ്ടു പ്രാവശ്യം കുടിക്കുക. ആര്‍ത്തവം തുടങ്ങുന്നതിന് പതിനഞ്ച് ദിവസം മുന്‍പ് മുതല്‍ ഇത് സേവിക്കുക. രണ്ട് മാസത്തോളം ഇത് കുടിച്ചു നോക്കൂ നിങ്ങളുടെ വേദനക്ക് ശമനം കിട്ടും. ആര്‍ത്തവം തുടങ്ങിയാല്‍ കുറച്ച് കൂടുതല്‍ അളവില്‍ ഉപയോഗിക്കുക. ചായയില്‍ ചേര്‍ത്ത് കുടിക്കാം.

കടുക്

വേറൊരു വഴി കടുകാണ്. കടുക് വെള്ളത്തിലിട്ട് തിളപ്പിക്കുക. കോട്ടണ്‍ ഇതില്‍ മുക്കിയ ശേഷം രോഗിയുടെ വയറില്‍ ഇതുകൊണ്ട് തടവുക. ഇങ്ങനെ ചെയ്താല്‍ രോഗിക്ക് സുഖം കിട്ടും. ആര്‍ത്തവ സംബന്ധമായി വരുന്ന വേദനക്ക് ഏറ്റവും ഉത്തമമായ മരുന്നാണിത്.

കായം

കായം ഉപയോഗിച്ചും ഈ വേദനയെ മറികടയ്ക്കാം. കായം നെയ്യില്‍ തിളപ്പിക്കുക. അരകപ്പ് പാലില്‍ ഇത് ചേര്‍ത്ത് രണ്ട് സ്പൂണ്‍ തേന്‍ കൂടി ചേര്‍ക്കുക. ഒരു മാസത്തില്‍ ദിവസവും മൂന്നു നേരം ഇത് സേവിക്കുക.

ഉലുവ

അടുത്ത് മാര്‍ഗം ഉലുവ ഉപയോഗിക്കുന്നതാണ്. ആര്‍ത്തവസമയത്ത് ഉലുവ ചേര്‍ത്ത് തിളപ്പിച്ച വെള്ളം ദിവസത്തില്‍ രണ്ടു പ്രാവശ്യം വീതം സേവിക്കുക. ഇത് ആശ്വാസം പകരും.

കറുത്ത ജീരകം

കറുത്ത ജീരകം ഉപരയോഗിച്ചും വേദന കുറയ്ക്കാം. രണ്ട് കപ്പ് വെള്ളത്തില്‍ അര ടീസ്പൂണ്‍ കറുത്ത ജീരകം ഇടുക. ഇത് ഒരു കപ്പ് വെള്ളമാകുന്നത് വരെ തിളപ്പിക്കുക. വെള്ളം അരിച്ചെടുത്ത ശേഷം ദിവസവും ഒരു നേരം കുടിക്കുക. ആര്‍ത്തവകാലത്തെ വേദനക്ക് ഇത് അത്യുത്തമമാണ്.

Exit mobile version