ഈ സാധനങ്ങള്‍ ഒരു കാരണവശാലും ഫ്രിഡ്ജില്‍ വയ്ക്കല്ലേ…

ഭക്ഷണസാധനങ്ങള്‍ കേടുവരാതിരിക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളോരോരുത്തരും. എന്നാല്‍ ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശീതീകരിക്കുന്നത് ഭക്ഷണ സാധനങ്ങള്‍ക്കും കഴിക്കുന്നവരുടെ ആരോഗ്യത്തിനും ഒരുപോലെ ദോഷമാണ്. അത്തരത്തിലുളള ചില ഭക്ഷണ സാധനങ്ങളാണ്…

തക്കാളി

എളുപ്പം കേടുവരുന്ന പച്ചക്കറിയാണ് തക്കാളി. അതുകൊണ്ട് തന്നെ നമ്മളില്‍ ഭൂരിഭാഗം ആളുകളും ഇത് ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത്. എന്നാല്‍ തക്കാളി ശീതീകരിച്ചു സൂക്ഷിക്കുന്നതിലൂടെ അതിന്റെ ഗുണങ്ങള്‍ നഷ്ടപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല അതില്‍ ഫംഗല്‍ ബാധ ഉണ്ടാവുകയും ഉപയോഗ ശൂന്യമായ അവസ്ഥയിലാവുകയും ചെയ്യുന്നു.

ഉളളി

ഫ്രിഡ്ജില്‍ വെച്ചുകഴിഞ്ഞാല്‍ ഉളളി പളകിയ പോലെയും മൃദുവായും മാറുന്നു. അതുകൊണ്ട് തന്നെ ഇത് തണുത്തതും ഉണങ്ങിയതും ആയിട്ടുള്ള സ്ഥലത്ത് മറ്റു പച്ചക്കറികളില്‍ നിന്നു മാറ്റി സൂക്ഷിക്കേണ്ടതാണ്.

പഴം

പഴം പെട്ടെന്ന് കേടുവരുന്നതിനാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നതായി കണ്ടുവരാറുണ്ട്. എന്നാല്‍ ഇത് ശീതീകരിക്കപ്പെട്ടാല്‍ പാകം വരാതിരിക്കുകയും ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞു പോവുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വാഴപ്പഴം എപ്പോഴും അന്തരീക്ഷ താപനിലയില്‍ തന്നെ സൂക്ഷിക്കണം.

ഉരുളക്കിഴങ്ങ്

ശീതീകരിക്കപ്പെട്ടാല്‍ ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന അന്നജം പഞ്ചസാരയായി മാറുന്നു. ഇത് പേപ്പര്‍ ബാഗുകളില്‍ അന്തരീക്ഷ ഊഷ്മാവില്‍ തന്നെ സൂക്ഷിക്കുന്നതാണ് അനുയോജ്യം.

Exit mobile version