ഡ്രാഗണ്‍ഫ്രൂട്ട് ഒന്ന് പരീക്ഷിച്ചാലോ? ഡ്രാഗണ്‍ഫ്രൂട്ടിന്റെ ഗുണങ്ങളറിയൂ

health,benefits,dragon,fruit

കേരളത്തിലുള്ളവര്‍ക്ക് തെക്കേ അമേരിക്കന്‍ സ്വദേശിയായ ഡ്രാഗണ്‍ഫ്രൂട്ട് അത്ര പരിചിതമല്ലാത്ത പഴങ്ങളുടെ ഗണത്തില്‍പ്പെട്ട ഒന്നാണ്. കടകളില്‍ ലഭ്യമാണെങ്കിലും ഇതിന്റെ ഗുണങ്ങള്‍ പുര്‍ണ്ണമായി പലര്‍ക്കും അറിയില്ല. ഇളം പിങ്ക് നിറത്തിലുള്ള പഴത്തിന്റെ ഉള്ളില്‍ വെള്ളനിറത്തിലുള്ള കാമ്പും കാറുത്ത ചെറിയ അരികളുമാണ് ഉള്ളത്. അരിയും കാമ്പും ചേര്‍ത്ത് കഴിക്കാവുന്ന ഒന്നാണ് ഡ്രാഗണ്‍ഫ്രൂട്ട്.

ഈ പഴത്തില്‍ കൊളസ്ട്രോളിന്റെ അളവ് വളരെക്കുറവായതിനാല്‍ ഇത് ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ഡ്രാഗണ്‍ഫ്രൂട്ടിലെ നാരുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യുന്നു. വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യവും വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായതിനാല്‍ ക്യാന്‍സര്‍ സാധ്യത ഇല്ലാതാക്കുകയും ചര്‍മ്മത്തിന് നിത്യയൗവ്വനം നല്‍കുകയും ചെയ്യുന്നു. എല്ലാ സൗന്ദര്യ പ്രശ്നങ്ങളുടെയും സ്വഭാവിക പരിഹാരം ഇതിലുള്ളതിനാല്‍ സ്ഥിരമായി കഴിക്കുന്നത് സൗന്ദര്യം സംരക്ഷിക്കാന്‍ സഹായിക്കുന്നു.

മുഖക്കുരുവിനും മുഖത്തുണ്ടാകുന്ന പാടുകള്‍ക്കും മികച്ച പരിഹാരം ഡ്രാഗണ്‍ഫ്രൂട്ട് ഫേസ്പായ്ക്ക് നല്‍കും. ഉയര്‍ന്ന അളവിലുള്ള പൊട്ടാസ്യം കിഡ്നിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

ഡ്രാഗണ്‍ഫ്രൂട്ടിന്റെ നീര് മുടിയിലും തലയോട്ടിയില്‍ പുരട്ടുന്നത് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കുകയും മുടിയ്ക്ക് മൃദുലത നല്‍കുകയും ചെയ്യുന്നു. വാതമുള്ളവര്‍ ഡ്രാഗണ്‍ഫ്രൂട്ട് കഴിച്ചാല്‍ വാതത്തിന് ശമനം ലഭിക്കും. ഊര്‍ജം വര്‍ധിക്കാനും സഹായിക്കും.

ചൈന, വിയറ്റ്‌നാം, മലേഷ്യ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ തെക്കു കിഴക്കന്‍ ഏഷ്യരാജ്യങ്ങളിലും, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലും ഡ്രാഗണ്‍ഫ്രൂട്ട് കാണപ്പെടുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)