തിരുമ്മിനും കുളിക്കും സെക്‌സിനും വിസമ്മതിച്ചു; വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ മറ്റൊരു നടിക്കൊപ്പം നഗ്‌നയായി സെക്‌സ് സീന്‍ ചെയ്യിപ്പിച്ചു; നിര്‍മ്മാതാവിനെതിരെ നടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നടിമാര്‍ ഒന്നടങ്കം പീഡനാരോപണം നടത്തിയ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെതിരേ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സൂപ്പര്‍താരം സല്‍മാ ഹായേക്ക്. ഷവറിനൊപ്പം നഗ്‌നയായി ഒപ്പം കുളിക്കണമെന്ന് ആവശ്യപ്പെട്ട വെയ്ന്‍സ്‌റ്റെയ്ന്‍ ഇത് സമ്മതിക്കാത്തതിന് പ്രതികാരമായി സിനിമയില്‍ നേരെയുള്ള പൂര്‍ണ്ണ നഗ്‌നവേഷം ചിത്രീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി താരത്തിന്റെ വെളിപ്പെടുത്തല്‍. ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തിലാണ് പീഡനത്തെക്കുറിച്ച് പറഞ്ഞത്. ഹാര്‍വി വെയ്ന്‍സ്‌റ്റെയ്‌നെ പിശാച് എന്ന് വിശേഷിപ്പിച്ച ഹായേക്ക് ഫ്രിഡ എന്ന 2002 ല്‍ താരത്തിന് മികച്ച നടിക്കുകള്ള ഓസ്‌ക്കര്‍ പുരസ്‌ക്കാരം കിട്ടിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് പല തവണ പീഡനത്തിന് ഇരയാക്കാന്‍ ശ്രമം നടത്തിയെന്നാണ് ആരോപിച്ചിരിക്കുന്നത്. സിനിമയുടെ സെറ്റില്‍ വെച്ച് പല തവണ ലൈംഗികതാല്‍പ്പര്യം വെളിപ്പെടുത്തിയ വെയ്ന്‍സ്‌റ്റെയ്ന്‍ ഒന്നിനും വഴങ്ങാതിരുന്ന താരത്തെ കൊല്ലുമെന്നും തനിക്ക് അതിന് കഴിയുമെന്ന് ഭീഷണിപ്പെടുത്തുകയും സിനിമയുമായി ബന്ധപ്പെട്ട ഒരു ചടങ്ങില്‍വെച്ച് കയ്യില്‍പിടിച്ച് വലിച്ചിറക്കി വിട്ടെന്നും പറഞ്ഞു. ലൈംഗിക താല്‍പ്പര്യത്തിന് വഴങ്ങാതെ വന്നപ്പോഴാണ് വെയ്ന്‍സ്‌റ്റെയ്ന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. റോസ് മക് ഗോവനും ആഞ്ജലീനാ ജോളിയും ഗ്വെയ്‌നേത്ത് പാള്‍ട്രോയും ഉള്‍പ്പെടെ വെയ്ന്‍സ്‌റ്റെയ്‌നെതിരേ അനേകം നടിമാര്‍ രംഗത്ത് വന്നതില്‍ ഒടുവിലത്തെയാളാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ കലാകാരി ഫ്രിഡാ കാലോയുടെ ജീവിതം പറഞ്ഞ സിനിമയുടെ സെറ്റില്‍ ഹായേക്കിന് വെയ്ന്‍സ്‌റ്റെയ്‌നില്‍ നിന്നും നേരിടേണ്ടി വന്നത് ക്രുരമായ മാനസീക പീഡനങ്ങളായിരുന്നു. പൈശാചികമായിട്ടായിരുന്നു വെയ്ന്‍സ്‌റ്റെയ്ന്‍ ഇടപെട്ടത്. ലൈംഗിക മോഹം വെളിപ്പെടുത്തലായിരുന്നു ആദ്യ ടോര്‍ച്ചര്‍. എന്നാല്‍ വെയ്ന്‍സ്‌റ്റെയ്ന്റ ആഗ്രഹത്തിന് നിന്നുകൊടുത്തില്ല. തന്നോടൊപ്പം ഷവറിന് കീഴില്‍ കുളിക്കാന്‍ വരാന്‍ പറഞ്ഞ വെയ്ന്‍സ്‌റ്റെയന്‍ തന്നെ ഷവറിന് കീഴില്‍ നഗ്‌നയായി കാണണമെന്നും ഇക്കാര്യത്തില്‍ മറുപടി സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. മറ്റൊരിക്കല്‍ തന്റെ ഒരു സുഹൃത്തിനൊപ്പം നഗ്‌നമായി ഷവറിനു കീഴില്‍ അവളെ കാണണമെന്നുണ്ട്. മറുപടി നല്‍കണമെന്നായിരുന്നു സന്ദേശം. നടിയോട് പ്രകൃതിവിരുദ്ധ ലൈംഗികതയും മറ്റൊരു നടിക്കൊപ്പം നഗ്‌നതാപ്രദര്‍ശനവുമായിരുന്നു വെയ്ന്‍സ്‌റ്റെയ്ന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എല്ലാം നടി തള്ളുകയായിരുന്നു. ഒരു രാത്രി ഹായേക്കിനെ വിളിച്ച് അവരുടെ ഏജന്റിനെ പുറത്താക്കാന്‍ ആവശ്യപ്പെട്ടു. മറ്റൊരിക്കല്‍ ഫ്രിഡ സിനിമ ആദരിക്കപ്പെട്ട വെനീസ് ഫിലിം ഫെസ്റ്റിവലില്‍ തന്റെ പാര്‍ട്ടിയില്‍ നിന്നും നടിയെ വെയ്ന്‍സ്‌റ്റെയ്ന്‍ തള്ളിയിറക്കിവിട്ടു. സിനിമയില്‍ ഉടനീളം ഹായേക്കിനെ വെയ്ന്‍സ്‌റ്റെയ്ന്‍ വേദനിപ്പിച്ചുകൊണ്ടിരുന്നു. സിനിമയുമായി മുമ്പോട്ട് പോകാന്‍ നിയമനടപടി പോലും വേണ്ടി വന്നു. ഇതോടെ വെയ്ന്‍സ്‌റ്റെയ്ന്‍ കളി മാറ്റി. സിനിമയുടെ സംവിധായിക ജൂലി ടെയ്‌മോറിനോടും തന്നോടും എപ്പോഴും ശകാരമാക്കി. തിരക്കഥയില്‍ ഇല്ലാഞ്ഞിട്ടും സിനിമയില്‍ മറ്റൊരു നടിക്കൊപ്പം തന്റെ നഗ്‌നതയുടെ നേരെയുള്ള സീന്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഹായേക്കിന് ഒടുവില്‍ ഇത് അംഗീകരിക്കേണ്ടി വന്നെങ്കിലും സമ്മര്‍ദ്ദം അതിജീവിക്കാന്‍ കഴിയാതെ ഷൂട്ടിംഗ് സെറ്റില്‍ താരം മാനസീകമായി തളര്‍ന്നു. ഷൂട്ടിംഗ് മുഴുവനും കരച്ചിലും പിഴിച്ചിലുമായി. ഒരു ഘട്ടത്തില്‍ മനസ്സ് ശാന്തമായി കരച്ചില്‍ നിര്‍ത്തിയെങ്കിലും ഛര്‍ദ്ദി പിടികൂടി. ഇത് ഒട്ടും സെക്‌സിയായ കാര്യമല്ലെന്ന് നിങ്ങള്‍ വിചാരിക്കുമെങ്കിലും ആ സീനില്‍ നിന്നും രക്ഷപ്പെടാന്‍ ഇതേ വഴിയുണ്ടായിരുന്നുള്ളൂ എന്നാണ് താരം പറയുന്നത്. സിനിമ കനേഡിയന്‍ ആഫ്രോ താരമായ ഹായേകിന് കിട്ടിയ മികച്ച നടിയുടെത് ഉള്‍പ്പെടെ ആറ് ഓസ്‌ക്കര്‍ പുരസ്‌ക്കാരത്തിനാണ് അര്‍ഹമായത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)