അവനെ രക്ഷിക്കണം..! നിറകണ്ണുകളോടെ ലോകത്തിന് മുന്നില്‍ സുമനസുകളുടെ സഹായത്തിനായി കേഴുകയാണ് ഈ അച്ഛനും അമ്മയും

stories,harikrishnan,hospital

വിധി വേട്ടയാടല്‍ എന്ന് കേട്ടിട്ടേ ഉള്ളൂ.. എന്നാല്‍ ഇതാ കണ്‍മുന്നില്‍ ഒരു ഇരുവതുകാരന്റെ അവസ്ഥ കണ്ട് നിശബ്ദമായിരിക്കുകയാണ് സൈബര്‍ ലോകം. വര്‍ഷങ്ങളായി തന്നെ കാര്‍ന്ന് തിന്നുന്ന രോഗത്തില്‍ നിന്ന് മോചനം കാത്തിരിക്കുകയാണ് ഹരികൃഷ്ണന്‍. ഇപ്പോള്‍ ഇതാ രോഗം മൂര്‍ച്ചിക്കുന്ന അവസ്ഥ എത്തിയിരിക്കുകയാണ്. നിറകണ്ണുകളോടെ ലോകത്തിന് മുന്നില്‍ സുമനസുകളുടെ സഹായത്തിനായി കേഴുകയാണ് ഈ അച്ഛനും അമ്മയും.

അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ശക്തമായ തലവേദന ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഹരികൃഷ്ണനെ കാണിച്ചു. എന്നാല്‍ പരിശോധനയില്‍ തലച്ചോര്‍ സംബന്ധമായ അസുഖമാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്തിര തിരുനാള്‍ ആശുപത്രിയിലേയ്ക്ക് റഫര്‍ ചെയ്യുകയും അവിടെ എത്തി ഓപ്പറേഷന്‍ കഴിഞ്ഞതിനെ തുടര്‍ന്ന് രോഗം ഭേദമാവുകയും ചെയ്തു.

എന്നാല്‍ ഈ പൊന്നോമനയെ വെറുതെ വിടാന്‍ വിധി നിശ്ചയിച്ചിട്ടില്ലായിരുന്നു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പാസ്സായി കോട്ടയം സിഎംഎസ് കോളേജില്‍ ബിഎ രണ്ടാംവര്‍ഷം പഠിച്ചുകൊണ്ടിരിക്കെ ഇടയ്ക്കിടെ കാലിന്റെ ബാലന്‍സ് തെറ്റി വീഴുക പതിവായിരുന്നു.

തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ കാണിക്കുകയും അവിടെ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വെന്റിലേറ്ററിലാക്കി തുടര്‍ പരിശോധനയില്‍ ഉടന്‍ സര്‍ജറി വേണമെന്നും (തലച്ചോറിലെ സെറിബെല്ലത്തില്‍ ഫ്‌ലുയിഡേ കെട്ടുന്ന അവസ്ഥ) വളരെ ഗുരുതരമായ സര്‍ജറി കോട്ടയം മെഡിക്കല്‍ കോളേജില്‍ അസാധ്യമാണന്ന് പറഞ്ഞതിനാല്‍ 2017ല്‍ ഹരികൃഷ്ണനെ വെന്റിലേറ്റര്‍ സൗകര്യമുള്ള ആംബുലന്‍സില്‍ ഇടപ്പള്ളി അമൃത ആശുപത്രിയില്‍ എത്തിക്കുകയും ഉടന്‍ തന്നെ സര്‍ജറി നടത്തുകയും ചെയ്തു. അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നര മാസക്കാലത്തോളം അമൃതയില്‍ കഴിയേണ്ടിവന്നു. അവിടെനിന്നും ഡിസ്ചാര്‍ജജ് ആയി തിരുവാര്‍പ്പിലെ വീട്ടില്‍ ചികില്‍സ തുടര്‍ന്നു.

എന്നാല്‍ വീണ്ടും ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് ഹരികൃഷ്ണനെ വീണ്ടും അഡ്മിറ്റ് ചെയ്തു. അടിയന്തിര സര്‍ജറിയെ തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലായി. രണ്ടുമാസം അമൃതയില്‍ ചികില്‍സ തുടരേണ്ടിവന്നു. ഇപ്പോള്‍ തിരുവാര്‍പ്പിലെ വീട്ടില്‍ ചികില്‍സ തുടരുകയാണ്.

മകന്റെ രോഗാവസ്ഥ മൂലം പിതാവിനുണ്ടായ സ്ഥിരം തൊഴിലും ഉപേക്ഷിക്കേണ്ടിവന്നു. തികച്ചും നിര്‍ധന കുടുംബത്തിന് ബന്ധുക്കളുടെയും മറ്റ് സുമനസ്സുകളുടെയും സഹായത്താലാണ് നാളിതുവരെയുള്ള തുടര്‍ ചികിത്സകള്‍ നടത്തുവാന്‍ കഴിഞ്ഞത്. കോട്ടയം സിഎംഎസ് കോളേജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും കൂടി 1,45000 രൂപ സഹായമായി എത്തിച്ചിരുന്നു.

തുടര്‍ചികില്‍സയ്ക്കുള്ള സഹായം സുമനസുകളോട് അഭ്യര്‍ഥിക്കുകയാണ് ഈ കുടുംബം.

ജയമോന്‍.വി. പി
വല്ല്യാറ വീട്
തിരുവാര്‍പ്പ് പി ഒ
കോട്ടയം
686020
അക്കൗണ്ട് നമ്പര്‍ 64067874873, ഐഎഫ്എസ്സി- SBIN0070222

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)