ഇംഗ്ലണ്ട് ഓപ്പണര്‍ കീറ്റണ്‍ ജെന്നിങ്സിനെ കണക്കിന് കളിയാക്കി ഹര്‍ഭജന്റെ ട്വീറ്റ്

harbhajan singh

 

ഓവല്‍: ഇംഗ്ലീഷ് ജഴ്സിയില്‍ അലെസ്റ്റയര്‍ കുക്കിന്റെ അവസാന മത്സരമായിരുന്നു ഓവലില്‍ നടന്ന ഇന്ത്യക്കെതിരായ അഞ്ചാം ടെസ്റ്റ്. രണ്ടിന്നിങ്സിലും ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന് കരുത്ത് പകരുന്ന പ്രകടനമാണ് മുന്‍ ക്യാപ്റ്റന്‍ കുക്ക് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്സില്‍ 71 റണ്‍സടിച്ച് ഇംഗ്ലണ്ടിന് അടിത്തറ നല്‍കാനും കുക്കിനായിരുന്നു.

എന്നാല്‍ കീറ്റണ്‍ ജെന്നിങ്സ് എന്ന ഇംഗ്ലണ്ടിന്റെ മറ്റൊരു ഓപ്പണറിന്റെ പ്രകടനം നേരെ വിപരീതമായിരുന്നു. ആദ്യ ഇന്നിങ്സില്‍ 23 റണ്‍സിന് പുറത്തായ ജെന്നിങ്സിന് രണ്ടാം ഇന്നിങ്സിലും കാര്യമായൊന്നും ചെയ്യാനായില്ല. 10 റണ്‍സായിരുന്നു ജെന്നിങ്സിന്റെ ആകെ സംഭാവന. ഇരുവരും തമ്മിലുള്ള ബാറ്റിങ് പ്രകടനത്തിലെ ഈ വ്യത്യാസം ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങിന്റെ ട്വീറ്റ്.

ജെന്നിങ്സിനെ പരിഹസിക്കുകയാണ് ഹര്‍ഭജന്റെ ട്വീറ്റ്. ഇംഗ്ലീഷ് ബാറ്റിങ് ഇതിഹാസം അലെസ്റ്റയര്‍ കുക്കിന്റെ ഓവലിലെ അവസാന ടെസ്റ്റ് മത്സരമാണെന്നും എന്നാല്‍ മറ്റൊരു ഇംഗ്ലീഷ് ബാറ്റ്സ്മാന്റെ കൂടി അവസാന ഇന്നിങ്സാകും ഈ മത്സരമെന്നുമായിരുന്നു ട്വീറ്റ്. ഹര്‍ഭജന്‍ ഇക്കാര്യത്തില്‍ ആരാധകരുടെ അഭ്രിപായം എന്താണെന്നും ചോദിക്കുന്നുണ്ട.്

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)