നാല്‍പ്പതിനു മുന്‍പേ അകാലനരയും കഷണ്ടിയുമുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ...

നരയും കഷണ്ടിയും പ്രായഭേദമില്ലാതെ കയറിവരുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ്. എന്നാല്‍ ഇവര്‍ രണ്ടുപേരും അപകടകാരികളാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. അകാലനരയും കഷണ്ടിയും ഹൃദ്രോഗത്തിനുള്ള സാധ്യത അഞ്ചിരട്ടി വര്‍ധിപ്പിക്കും. നാല്‍പ്പതു വയസ്സിനു മുന്‍പേ മുടി നരയ്ക്കുകയോ കഷണ്ടി കയറുകയോ ചെയ്യുന്നത് പൊണ്ണത്തടിയെക്കാള്‍ അപകടകരമാണ്. പൊണ്ണത്തടി ഉള്ളവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത നാലിരട്ടിയാണ്. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള യുഎന്‍ മെഹ്ത്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജി ആന്‍ഡ് റിസേര്‍ച്ച് സെന്ററിലെ സച്ചീന്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ചെറുപ്പക്കാരില്‍ വര്‍ധിച്ചു വരുന്ന കൊറോണറി ആര്‍ട്ടറി ഡിസീസിന് പരമ്പരാഗതമായ സാധ്യതാ ഘടകങ്ങള്‍ കാരണമാണെന്നു കണ്ടു. അകാലനരയ്ക്കും ആന്‍ഡ്രോജെനിക് അലോപേഷ്യ എന്ന പുരുഷന്മാരിലെ കഷണ്ടിയ്ക്കും ക്രോണോളജിക്കല്‍ പ്രായവുമായി ബന്ധമില്ല. എങ്കിലും വാസ്‌കുലാര്‍ ഏജുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ ചെറുപ്പക്കാരില്‍ അകാലനരയ്ക്കും കഷണ്ടിക്കുമുള്ള ബന്ധം ഗവേഷകര്‍ പരിശോധിച്ചു. നാല്‍പ്പതു വയസ്സില്‍ താഴെ പ്രായമുള്ള 790 പുരുഷന്മാരെ പഠനവിധേയരാക്കി. ഇവരെ കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട, ഇതേ പ്രായത്തിലുള്ള ആരോഗ്യവാന്‍മാരായ 1270 പുരുഷന്മാരുമായി താരതമ്യതപ്പെടുത്തി. എല്ലാവരുടെയും വൈദ്യചരിത്രം പരിശോധിച്ചു. ഇസിജി, എക്കോ കാര്‍ഡിയോഗ്രഫി, രക്തപരിശോധന, കൊറോണറി ആന്‍ജിയോഗ്രാം ഇവ നടത്തി. കണ്‍ട്രോള്‍ ഗ്രൂപ്പില്‍പ്പെട്ട 30 ശതമാനം പേരെ അപേക്ഷിച്ച് ഹൃദ്രോഗം ബാധിച്ച 50 ശതമാനം ചെറുപ്പക്കാരില്‍ അകാലനര ബാധിച്ചതായും 49 ശതമാനം പേര്‍ക്ക് ആരോഗ്യമുള്ള 27 ശതമാനം പേരെ അപേക്ഷിച്ച് കഷണ്ടി ബാധിച്ചതായും കണ്ടു. പ്രായം, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതാ ഘടകങ്ങള്‍ ഇവ പരിശോധിച്ചപ്പോള്‍ കഷണ്ടിയുള്ളവര്‍ക്ക് കൊറോണറി ആര്‍ട്ടറി ഡിസീസ് വരാനുള്ള സാധ്യത 5.6 ഇരട്ടിയാണെന്നും കണ്ടു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)