ഓര്‍മശക്തി കൂട്ടാന്‍ ഇവ കഴിയ്ക്കാം

un secretary general ban ki-moon, world, uno, india,pakistan, kashmir, kashmir issue,politics
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ അനുഭവിക്കുന്നതാണ് ഓര്‍മ്മക്കുറവ്. പ്രായമാവുമ്പോഴുള്ള ഓര്‍മ്മക്കുറവിനേക്കാള്‍ ബുദ്ധിമുട്ടാണ് വിദ്യാര്‍ത്ഥികളിലെ ഓര്‍മ്മക്കുറവ്. എന്നാല്‍ പല പോഷകങ്ങള്‍ക്കും ഈ അവസ്ഥകള്‍ കുറയ്ക്കാനോ ഇല്ലാതാക്കാനോ സാധിക്കും. ബി വൈറ്റമിനുകളായ കോളിന്‍, തയമിന്‍, ഫോളിക് ആസിഡ് തുടങ്ങിയവയും വൈറ്റമിന്‍ ഡിയും ഒമേഗ 3യുമെല്ലാം ഓര്‍മ്മശക്തി കൂട്ടാനും ബ്രയിന്‍സെല്‍സിന്റെ വളര്‍ച്ചയ്ക്കും സഹായിക്കും. ബ്രോക്കോളി, ബ്രസല്‍ സ്പ്രൗട്ട്‌സ് തുടങ്ങിയ കടും നിറങ്ങളിലെ ഇലവര്‍ഗങ്ങള്‍ക്കും തലച്ചോറിന്റെ പ്രവര്‍ത്തനവേഗം മെച്ചപ്പെടുത്താനും ഓര്‍മ വര്‍ധിപ്പിക്കാനും ശേഷിയുണ്ടെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ കടുംപച്ച നിറമുള്ള ഇലക്കറികള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം. ഫൈറ്റോ കെമിക്കല്‍സ് ധാരാളമടങ്ങിയ സ്‌ട്രോബറി, ബട്ടര്‍ഫ്രൂട്ട്, ഓറഞ്ച്, നെല്ലിക്ക, ഗ്രീന്‍ ടീ, പേരയ്ക്ക ത!ുടങ്ങിയവയും തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും കോശങ്ങളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്താനും സഹായിക്കും. ഒമേഗ 3 വാര്‍ക്യത്തിലുണ്ടാകുന്ന മറവി രോഗം (ഡിമന്‍ഷ്യ), നാഡി സംബന്ധമായരോഗങ്ങള്‍ എന്നിവ കുറയ്ക്കുന്നു. വൈറ്റമിന്‍ ഡിക്ക് ഓര്‍മയും ഗ്രഹണശക്തിയും കൂട്ടാന്‍ കഴിവുണ്ട്. സൂര്യപ്രകാശമേല്‍ക്കുന്നതും മുട്ട, പാല്‍ തുങ്ങിയവയും വൈറ്റമിന്‍ ഡിയുടെ സ്രോതസ്സാണ്. കടല്‍മത്സ്യങ്ങളായ മത്തി, അയല, ചൂര തുടങ്ങിയവയിലും സോയാബീന്‍, മത്തന്‍കുരു, സൂര്യകാന്തി, ഫ്‌ലാക്‌സീഡ്, ബദാം, വാല്‍നട്ട് എന്നിവയിലും ഒമേഗാ 3യുെട ഘകങ്ങളായ DHA, EPA അടങ്ങിയിരിക്കുന്നു. വിഷാദരോഗത്തിനും ആത്മഹത്യാപ്രവണത കുറയ്ക്കാനും ഇവ നല്ലതാണ്. ഉള്ളി, സവാള തുടങ്ങിയവയില്‍ അടങ്ങിയ ക്വര്‍സറ്റിന്‍ ബുദ്ധിക്ഷമത കൂട്ടാന്‍ സഹായിക്കും. കോളിന്‍ ധാരാളമടങ്ങിയ മുട്ടമഞ്ഞ, സോയബീന്‍, നട്‌സ്, സീഡ്‌സ് തുടങ്ങിയവ അല്‍സ്‌ഹൈമര്‍ രോഗം നിയന്ത്രിക്കാന്‍ നല്ലതാണ്. ഓര്‍മക്കുറവ് പരിഹരിക്കുന്നതിനും തലച്ചോറിന്റെ വികാസത്തിനും ഞരമ്പുകളുെട പുനരുജ്ജീവനത്തിനുമെല്ലാം ബ്രഹ്മി മികച്ച ഔഷധമെന്ന് ആയുര്‍വേദ പഠനങ്ങള്‍ പറയുന്നു. ബ്രഹ്മി ഇലനീരും ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. എന്നാല്‍ ഭക്ഷണമായി നേരിട്ട് ഉപയോഗിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ ഉണ്ട്. കുട്ടികളില്‍ ഉയന്ന അളവില്‍ ബ്രഹമി ഉള്ളിലെത്തുന്നത് നന്നല്ല.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)