രക്തദാനം മഹാദാനം; ബ്ലഡ് ഡോണേഴ്‌സ് കേരളയ്ക്ക് കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം

blood doners kerala,kuwait,kerala,pravasi

കുവൈറ്റ്: രക്തദാതാക്കളുടെ സംഘടനയായ ബ്ലഡ് ഡോണേഴ്‌സ് കേരളയ്ക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ ആദരം. ലോകരക്തദാന ദിനാചരണത്തിന്റെ ഭാഗമായി കുവൈറ്റിലെ സിംഫണി ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ആരോഗ്യമന്ത്രാലയത്തിലെ പൊതുജനാരോഗ്യവിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. മാജിദാ അല്‍ഖത്താന്‍ ബിഡികെ പ്രവര്‍ത്തകര്‍ക്ക് പ്രശസ്തി ഫലകം കൈമാറി .ബ്ലഡ് ഡോണേഴ്‌സിന്റെ കൂട്ടായ്മയ്ക്കും സാമൂഹിക പ്രവര്‍ത്തനങ്ങളുമാണ് ഇവരെ ആദരവിന് അര്‍ഹരാക്കിയത്.

കുവൈറ്റിലെ തെരഞ്ഞെടുക്കപ്പെട്ട രക്തദാതാക്കളോടും സംഘടനകളോടും ഒപ്പമാണ് ബ്ലഡ് ഡോണേഴ്‌സ് കേരളയും ആദരിക്കപ്പെട്ടത്.
ബിഡികെ കുവൈറ്റ് ടീമിനെ പ്രതിനിധീകരിച്ച് കോര്‍ഡിനേറ്റര്‍മാരായ രഘുബാല്‍ തെങ്ങും തുണ്ടില്‍, മുരളി എസ് പണിക്കര്‍, യാസിര്‍ എ പതിയില്‍ എന്നിവര്‍ പ്രശസ്തിഫലകം ഏറ്റുവാങ്ങി.

ബിഡികെയുടെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ സദസ്സില്‍ ശ്രദ്ധനേടിയിരുന്നു. രാജ്യാന്തര ഇടപെടലുകളിലൂടെ അപൂര്‍വമായ മുംബൈ ഗ്രൂപ്പില്‍ പെട്ട രക്തദാതാവിനെ ഖത്തറില്‍ നിന്ന് എത്തിക്കാന്‍ ബിഡികെ കുവൈറ്റ് ടീം നടത്തിയ പ്രവര്‍ത്തനങ്ങളെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ഡോ. റീം അല്‍റൗദാന്‍ ചടങ്ങില്‍ എടുത്തു പറഞ്ഞു.

2011 ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന സാമൂഹ്യ പ്രവര്‍ത്തകനാണ് ബ്ലഡ് ഡോണേഴ്‌സ് കേരള എന്ന നവമാധ്യമ കൂട്ടായ്മക്ക് കേരളത്തില്‍ രൂപം നല്‍കിയത്. ഇന്ത്യ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളില്‍ സജീവ സാന്നിധ്യമായ ഈ കൂടായ്മക്ക് കുവൈറ്റില്‍ മാത്രം ഇരുപത്തഞ്ചോളം മുഴുവന്‍ സമയ കോര്‍ഡിനേറ്റര്‍മാരും, രണ്ടായിരത്തി അഞ്ഞൂറോളം രജിസ്റ്റേര്‍ഡ് ഡോണേഴ്‌സുമുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)