രാജ്യത്തെ പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

govt to merges,general insurance companies, union budget 2018, india, business, arun jaitley
രാജ്യത്തെ പ്രധാന പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളെ ലയിപ്പിച്ച് ഒന്നാക്കി മാറ്റുമെന്ന് അരുണ്‍ ജയ്റ്റ്ലി. പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് പുതിയനീക്കം ബജറ്റില്‍ പ്രഖ്യാപിച്ചത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി, യൂണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ്, ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി എന്നിവയെ ഒന്നാക്കി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി ആവിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ശ്രമം. നേരത്തെ പൊതുമേഖല ബാങ്കുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം നടന്നിരുന്നു.അതിന്റെ ഭാഗമായി പല പൊതു മേഖല ബാങ്കുകളും ലയിപ്പിക്കുകയും ചെയ്തിരുന്നു. അതിനുശേഷമാണ് പൊതു മേഖല ഇന്‍ഷുറന്‍സ് കമ്പനികളെ ഒന്നാക്കാനുള്ള തീരുമാനം കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)