പത്താം പിറന്നാളില്‍ ഉപഭോക്താക്കള്‍ക്കായി സര്‍പ്രൈസ് ഒരുക്കി ഗൂഗിള്‍ ക്രോം

google celebrates ,10th anniversary of chrome

ഗൂഗിള്‍ ക്രോം ബ്രൗസര്‍ വിപണിയില്‍ ഇന്ന് മുന്‍നിരയിലുള്ള ബ്രൗസറുകളിലൊന്നാണ്. ഈ ബ്രൗസര്‍ പ്രവര്‍ത്തനമാരംഭിച്ചിട്ട് 2018 സെപ്റ്റംബര്‍ ഒന്നിന് പത്ത് വര്‍ഷം തികഞ്ഞു. സെപ്റ്റംബര്‍ ഒന്നിന് രാത്രി പങ്കുവെച്ച ട്വീറ്റില്‍ പത്താം പിറന്നാളിന്റെ ഭാഗമായി എല്ലാവര്‍ക്കുമായി ഒരു സര്‍പ്രൈസ് ഒരുക്കിയിട്ടുണ്ടെന്ന് ക്രോം പറയുന്നു. ഇന്ന് സെപ്റ്റംബര്‍ നാലിന് അത് വെളിപ്പെടുത്തുമെന്നും ട്വീറ്റില്‍ പറയുന്നു.

ഗൂഗിള്‍ ക്രോമിന് ബ്രൗസര്‍ വിപണിയില്‍ 60 ശതമാനം വിപണി പങ്കാളിത്തമാണ് ഉള്ളത്. മറ്റ് ബ്രൗസറുകളെ പോലെ തന്നെ സൗജന്യമാണ് ക്രോം ബ്രൗസര്‍. ഉപയോക്താക്കളില്‍ നിന്നും പണമായി ഒന്നും വാങ്ങുന്നില്ലെങ്കിലും വലിയ അളവിലുള്ള ഡേറ്റ ക്രോം ബ്രൗസര്‍ പ്രതിഫലമായി എടുക്കുന്നുണ്ടെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്.

അതേസമയം പിറന്നാളിന്റെ ഭാഗമായി ക്രോം ഒരുക്കുന്ന സര്‍പ്രൈസ് എന്തായിരിക്കും എന്നതില്‍ ആകാംക്ഷാഭരിതരാണ് ഉപഭോക്താക്കള്‍. ഇന്നാണ് ക്രോമിന്റെ അടുത്ത പതിപ്പായ ക്രോം 69 ന്റെ സ്‌റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറക്കുന്നത്. ഈ പതിപ്പിന്റെ രൂപകല്‍പ്പനയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)