പ്രണയിച്ചു വഞ്ചിച്ച കാമുകനോട് മധുരപ്രതികാരം; യുവതിയുടെ കുറിപ്പ് വൈറലാകുന്നു

love, cheating love, cheating boy friend
ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ ജീവനേക്കാളേറെ സ്‌നേഹിച്ച വ്യക്തി ചതിച്ചാലോ, കാമുകനും കാമുകിയും പ്രതികാര ദാഹിയാകും എന്നതില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ തന്നെ പ്രണയിച്ച് വഞ്ചിച്ച കാമുകനോട് യുവതിയുടെ മധുരപ്രതികാരത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയ തകര്‍ച്ച മറികടന്ന കഥ വ്യക്തമാക്കിയത്. ഒരുദിവസം രാവിലെ കാമുകനു സര്‍പ്രൈസ് നല്‍കാനായി ബ്രേക്ഫാസ്റ്റും അദ്ദേഹത്തിനിഷ്ടപ്പെട്ട വീഡിയോ ഗെയിമുമായി പോയപ്പോള്‍ അവള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ തന്റെ മുന്‍കാമുകിക്കൊപ്പം കിടന്നുറങ്ങുന്നു. ഞാന്‍ വന്നത് അവര്‍ കണ്ടിരുന്നില്ല, ഞാന്‍ പതുക്കെ അവരുടെ ബെഡ്‌റൂമിന്റെ കതകടച്ച് ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നല്‍കിയിരുന്ന കീയും അടുക്കളയില്‍ വച്ച് തിരിച്ചുവന്നു. വന്നയുടന്‍ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയില്‍ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയില്‍ തന്നെ മറ്റൊരു നഗരത്തില്‍ ജോലി വാങ്ങി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ തിരികെവന്നു. യുവതി ആരെന്നോ എന്തെന്നോ അറിഞ്ഞില്ലെങ്കിലും തീര്‍ത്തും തകര്‍ന്നു പോയേക്കാവുന്ന ഒരവസ്ഥയെ പോസിറ്റീവായി സ്വീകരിക്കുകയും പ്രതികാരത്തിനോ വിശദീകരണത്തിനോ ഇടനല്‍കാതെ പുതിയ ജീവിതത്തെ വരിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങള്‍ കൊണ്ടുനിറയുകയാണ്. അഞ്ചുവര്‍ഷം യുവതിയെ വഞ്ചിച്ച കാമുകനു നല്‍കിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്. ഒച്ചയുയര്‍ത്താതെ സംയമനം കൈവിടാതെ ആ സാഹചര്യത്തെ അവള്‍ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)