അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് മാന്‍ ബുക്കര്‍ പ്രൈസ്

online sex racket, crime,
ലോസ് ആഞ്ചലസ്: അമേരിക്കന്‍ സാഹിത്യകാരന്‍ ജോര്‍ജ് സോന്‍ഡേര്‍സിന് ബുക്കര്‍ പ്രൈസ്. ചെറുകഥാകൃത്തായി അറിയപ്പെടുന്ന സോന്‍ഡേര്‍സിന്റെ നോവലായ ലിങ്കണ്‍ ദ ബാര്‍ഡോ എന്ന നോവലിനാണ് മാന്‍ ബുക്കര്‍ പ്രൈസ് ലഭിച്ചത്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണുമായി ജീവിതവുമായി ബന്ധപ്പെട്ട നോവലാണ് 'ലിങ്കണ്‍ ഇന്‍ ദി ബാര്‍ഡോ'. ജോര്‍ജ് സാന്‍ഡേഴ്‌സിനൊപ്പം ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്, ഫിയോണ മോസ്ലി, അമേരിക്കന്‍ എഴുത്തുകാരായ പോള്‍ ഓസ്റ്റര്‍, എമിലി ഫ്രിഡോള്‍ഡ്, ബ്രിട്ടീഷ്പാകിസ്താനി എഴുത്തുകാരനായ മോഷിന്‍ ഹാമിദ് എന്നിവരും ബുക്കര്‍ പ്രൈസിനായി പരിഗണിക്കപ്പെട്ടിരുന്നു. തുടര്‍ന്നും എഴുത്തുകള്‍ക്ക് വേണ്ടിയാകും തന്റെ ജീവിതമെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു. ടെക്‌സാസിലെ അമരിലോയില്‍ 1958ലാണ് സോന്‍ഡേര്‍സ് ജനിച്ചത്. ടെക്‌നിക്കല്‍ റൈറ്റര്‍ ആയാണ് ഇദ്ദേഹം കരിയര്‍ ആരംഭിച്ചത്. പിന്നീട് സൈറക്യൂസ് യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായി ജോലി ചെയ്യുമ്പോഴും ഫിക്ഷന്‍ നോണ്‍ ഫിക്ഷന്‍ എഴുത്ത് തുടര്‍ന്നു. അമേരിക്കയിലെ പ്രശസ്തമായ പല അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)