ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 മരണം; നൂറിലേറെ പേര്‍ക്ക് പരിക്ക്

world,tanker lorry blast,accident

അബുജ: നൈജീരിയയില്‍ നസരാവയില്‍ ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ച് 35 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് തീയും പുകയും വ്യാപിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. പല വീടുകളിലെക്കും തീ പടര്‍ന്നിരുന്നു.

ലാഭിയ - മകുര്‍തി റോഡിന് സമീപം പെട്രോള്‍ പമ്പില്‍ ഇന്ധനം ഇറക്കുന്നതിനിടെയാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചതെന്ന് ദൃസാക്ഷികള്‍ പറയുന്നു. എന്നാല്‍ അപകട കാരണം വ്യക്തമല്ലെന്നും യഥാര്‍ത്ഥ കാരണം അന്വേഷിച്ച് വരികയാണെന്നും് പോലീസ് വ്യക്തമാക്കി.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)