വാങ്കഡെ സ്‌റ്റേഡിയം ഇരുട്ടിലായി: മൊബൈല്‍ കൊണ്ട് പ്രകാശം പരത്തി കാണികള്‍

indian premier league, wankade stadium

 മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരത്തിനിടെ ഫ്‌ലഡ് ലൈറ്റുകള്‍ പണിമുടക്കി. കളി പത്തുമിനിറ്റോളം നിര്‍ത്തിവച്ചു. മുംബൈ ഇന്ത്യന്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലുള്ള വാശിയേറിയ മല്‍സരം പുരോഗമിക്കുന്നതിനു ഇടയിലാണ് മൈതാനം പാതിവെളിച്ചത്തില്‍ ആയത്.

സ്റ്റേഡിയത്തില്‍ ആകെ നാല് ഫ്‌ലഡ് ലൈറ്റുകള്‍ ഉള്ളതില്‍ രണ്ടും സെക്കന്റുകളുടെ വ്യത്യാസത്തില്‍ അണയുകയായിരുന്നു. ഇതോടെ മൈതാനത്തുനിന്നും കളിക്കാരെയെല്ലാം ഒഴിവാക്കി. എന്നാല്‍, കൂകിവിളിച്ച ആരാധകര്‍ എല്ലാം അവരുടെ കൈകളിലുള്ള മൊബൈല്‍ ടോര്‍ച്ചെടുത്തു. മുപ്പതിനായിരത്തോളം കാണികള്‍ മൊബൈല്‍ വെളിച്ചം തെളിച്ചതോടെ വാങ്കഡെയില്‍ അതും ഒരു കാഴ്ചയായി. വിഡിയോ

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)