പുതിയ പിക്‌സല്‍ 8 പ്രോയുടെ 360 ഡിഗ്രി വ്യൂ ലീക്ക് ചെയ്ത് ഗൂഗിള്‍ . പിക്‌സല്‍ 8 പ്രോ ഏതൊക്കെ നിറങ്ങളിലാണ് വിപണിയിലേക്കെത്തുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
സ്‌കൈ (നീല), പോര്‍സലൈന്‍ (വെളുപ്പ്), ലൈക്കോറൈസ് (കറുപ്പ്) നിറങ്ങളിലാണ് പിക്‌സല്‍ 8 പ്രോ വിപണിയിലെത്തുക. Google Pixel 8 ഉം Pixel 8 Pro ഉം ഒക്ടോബര്‍ 4-നായിരിക്കും രാജ്യാന്തരതലത്തില്‍ ലോഞ്ച് ചെയ്യുക.
പിക്‌സല്‍ 7 പ്രോയ്ക്ക് സമാനമാണ് പിക്‌സല്‍ 8 പ്രോയും. പിന്നിലും ഹോള്‍-പഞ്ച് ഡിസ്‌പ്ലേയിലും ക്യാമറ ബാര്‍ ഉണ്ട്. പിന്നിലും മൂന്ന് ക്യാമറകള്‍ തുടരുന്നുണ്ട്. പിക്‌സല്‍ 8 പ്രോയ്ക്ക് 6.7 ഇഞ്ച് QHD + 120Hz LTPO OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കാമെന്നാണ് അഭ്യൂഹങ്ങള്‍.
പിക്സല്‍ 8 പ്രോയ്ക്ക് 6.7 ഇഞ്ച് QHD + 120Hz LTPO OLED ഡിസ്‌പ്ലേ ഉണ്ടായിരിക്കാം. മുന്‍ പാനലില്‍ 11 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ . പിന്‍ഭാഗത്തെ മൂന്ന് ക്യാമറ സെന്‍സറുകള്‍ 50 മെഗാപിക്‌സല്‍ റ, 64 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ്, 49 മെഗാപിക്‌സല്‍ ടെലിഫോട്ടോ എന്നിവ ആയിരിക്കുമത്രെ.
No way. It happened AGAIN. Google themselves leaked the Pixel 8 Pro.
You can see a full 360 degree view of the phone here, confirming the colors (Licorice, Porcelain, and Sky) as well as the components (like the temperature sensor). https://t.co/xfpn4t3tyR pic.twitter.com/UzmtR7ov1L
— Mishaal Rahman (@MishaalRahman) September 6, 2023
പിക്സല്‍ 7 പ്രോയ്ക്ക് സമാനമായി ഗ്ലാസും മെറ്റലും കൂടിച്ചേര്‍ന്നതായിരിക്കാം നിര്‍മാണം.ആന്‍ഡ്രോയ്ഡ് 14 ഇന്‍സ്റ്റാള്‍ചെയ്‌തെത്തുന്ന ആദ്യത്തെ സ്മാര്‍ട്‌ഫോണും ഇതായിരിക്കും. ഗൂഗിളിന്റെ അടുത്ത തലമുറ ടെന്‍സര്‍ G3 ചിപ്സെറ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്, അള്‍ട്രാസോണിക് ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.