നിങ്ങളെ വിസ്മയിപ്പിക്കും ഈ ഫോണ്‍, സ്‌പെഷല്‍ എഡിഷന്‍ ഫോണുമായി വണ്‍ പ്ലസ

കമ്പ്യൂട്ടര്‍, ലാപ്‌ടോപ്പുകള്‍ എന്നിവയേക്കാള്‍ കൂടുതല്‍ റാമുള്ള ഫോണുകളാണ് ഇനി വരാനിരിക്കുന്നത്. എന്നാല്‍ അത്തരം ഒരു ഫോണ്‍ ഇന്നുലഭിച്ചാലോ ? അതാണ് വണ്‍ പ്ലസിന്റെ വണ്‍ പ്ലസ് 6 റ്റി മക്ലാരന്‍ എഡിഷന്‍. 10 ജിബി റാമുമായി എത്തുന്ന ഫോണ്‍ വണ്‍ പ്ലസ് 6 റ്റിയുടെ പരിഷ്‌ക്കരിച്ച പതിപ്പാണ്. വലുപ്പത്തിലും കാഴ്ചയിലും വണ്‍ പ്ലസ് റ്റിയുമായി സാദൃശ്യമുണ്ടെങ്കിലും ഇത് ഇന്നുവരെ വണ്‍ പ്ലസ് ഇറക്കിയവയില്‍ പ്രീമിയം കാറ്റഗറിയില്‍ പെടുന്നതായിരിക്കും. ഓറഞ്ച് ഫ്രയിം, പുറകില്‍ മക്ലാരന്‍ ബ്രാന്റിങ്ങ് എന്നിവ ഉള്‍ക്കൊള്ളിച്ചുള്ള ഫോണിലെ ലോഗോ വെളിച്ചത്തില്‍ ചലിക്കുന്ന പ്രതീതി ഉളവാക്കുന്നതാണ്.

10 ജിബി റാമില്‍ വരുന്നതുകൊണ്ടുതന്നെ 4 കെ വീഡിയോകള്‍ വരെ എഡിറ്റ് ചെയ്യാനും, വളരെ വേഗത്തില്‍ ആപ്പുകള്‍ ഉപയോഗിക്കാനും കഴിയും. 20 മിനിറ്റില്‍ 50 ശതമാനം ചാര്‍ജ്ജിംഗ് സാധ്യമാകുന്ന ചാര്‍ജ്ജറാണ് മറ്റൊരു പ്രത്യേകത. 3700 എംഎഎച്ച് ബാറ്ററിയാണ് ഈ എഡിഷനില്‍ വരുന്നത്.

6.41 ഇഞ്ച് ഒപ്റ്റിക് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്പ് ഡ്രാഗന്‍ 845 പ്രൊസസര്‍, 16 മെഗാ പിക്‌സല്‍, 20 മെഗാ പിക്‌സല്‍ മുന്‍ പിന്‍ ക്യമറകള്‍. 256 ജിബി സ്റ്റോറേജ് എന്നിവയാണ് ഈ ഫോണിന്റെ സവിശേഷതകള്‍.

വളരെ അപൂര്‍വ്വമായാണ് വണ്‍ പ്ലസ് പ്രത്യേക എഡിഷന്‍ ഫോണുകള്‍ പുറത്തിറക്കുക. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും ഫോണ്‍ ഉടനെ ലഭ്യമാകും. ഇന്ത്യയില്‍ ഫോണ്‍ എപ്പോള്‍ ലഭ്യമാകുമെന്ന് ഉടന്‍ അറിയാമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. 50,000 ത്തിന് മുകളിലായിരിക്കും വില എന്നാണ് സൂചന. എന്തായാലും വണ്‍ പ്ലസ് ഇതുവരെ ഇറക്കിയ ഫോണുകലില്‍ ഏറ്റവും വില കൂടിയതായിരിക്കും വണ്‍ പ്ലസ് 6 റ്റി മക്ലാരന്‍ എഡിഷന്‍.

Exit mobile version