സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടിയ ആ കായികതാരം ഇന്ന് ജീവിക്കാനായി ചായകട നടത്തുന്നു, സ്വപ്‌നങ്ങള്‍ കൈവിടാതെ ഇന്നും ലക്ഷ്യത്തിനായി പൊരുതുന്നു

Sports, Athlete

ചെന്നൈ: ഒരു കാലത്ത് സംസ്ഥന തല മത്സരങ്ങളില്‍ സ്വര്‍ണ്ണ മെഡലുകള്‍ വാരിക്കൂട്ടിയ കായികതാരം ഇന്ന് ജീവിക്കാനായി ചായകട നടത്തുന്നു. കലൈമണി എന്ന കായികതാരമാണ് തമിഴ്‌നാട്ടിലെ കോയമ്പത്തൂര് ഉപജീവന മാര്‍ഗത്തിനായി ഇന്ന് ചായ കട നടത്തുന്നത്.
അത്‌ലറ്റിക്‌സ് ഇനങ്ങളില്‍ സ്വര്‍ണ്ണ വേട്ട നടത്തിയിരുന്ന കലൈമണിയുടെ ആഗ്രഹവും ഒരു കായികതാരം ആകണമെന്നാണ്, അതിനായുള്ള പരിശ്രമങ്ങള്‍ അവര്‍ ഇന്നും തുടരുന്നു.

ഫോണിക്‌സ് റണ്ണേഴ്‌സ് എന്ന ടീമിന് വേണ്ടി 41 കിലോമീറ്റര്‍ മാരത്തണില്‍ കലൈമണി പങ്കെടുക്കുന്നുണ്ട്. ഇതിനായി ദിവസവും രാവിലെ വര്‍ക്കൗട്ട് നടത്തും. പരിശീലനത്തിന്റെ ഭാഗമായി 21 കിലോമീറ്ററോളം എന്നും ഓടും. ഇതിനെല്ലാം ഇടയിലാണ് താരം ചായക്കടയും നടത്തുന്നത്. ഇതില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ പണമാണ് താരത്തെ ഇന്ന് മുന്നോട്ട് നയിക്കുന്നത്. ദേശീയതലം വരെ മത്സരിച്ചിട്ടുള്ള താരമായിട്ടും അധികൃതര്‍ കലൈമണിയുടെ ദുരിതങ്ങള്‍ക്ക് മുന്നില്‍ കണ്ണടച്ചിരിക്കുകയാണ്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)