ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിന്റെ ഓസ്‌കര്‍ പുരസ്‌കാരം അടിച്ചുമാറ്റി; ഫേസ്ബുക്ക് ലൈവില്‍ എത്തിയ പ്രതി പിടിയില്‍

frances mcdormand, oscar stolen
ലോസ് ആഞ്ചലസ്: മികച്ച നടിക്കുള്ള മക്‌ഡോര്‍മന്റിന്റെ ഓസ്‌കര്‍ പുരസ്‌കാരം അടിച്ചുമാറ്റിയ ആളെ പിടികൂടി. ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിന്റെ ഓസ്‌കര്‍ ശില്‍പമാണ് ബ്രയാന്റ് അടിച്ചുമാറ്റിയത്.സംഭവത്തില്‍ ടെറി ബ്രയാന്റ് (47) എന്ന ആളാണ് അറസ്റ്റിലായത്. അവാര്‍ഡ് വിതരണ ചടങ്ങിനു ശേഷം നടന്ന ഔദ്യോഗിക അത്താഴ വിരുന്നിനിടെയാണ് സംഭവം. പുരസ്‌കാര ജേതാക്കള്‍ പലരുമായി ചേര്‍ന്ന് ഫോട്ടോയ്ക്കു പോസ് ചെയ്യുകയും ചെയ്തു. അത്താഴ വിരുന്നിനിടെ മക്‌ഡോര്‍മന്റിന്റെ മേശപ്പുറത്തുനിന്നും ബ്രയാന്റ് ഓസ്‌കര്‍ അടിച്ചുമാറ്റുകയായിരുന്നു. ശില്‍പം കൈക്കലാക്കിയ ബ്രയാന്റ് ഇതുമായി ഫേസ്ബുക്ക് ലൈവില്‍ എത്തി. ഒരു ഫോട്ടോഗ്രാഫര്‍ക്ക് സംശയം തോന്നിയതാണ് ബ്രയാന്റ് പിടിയിലാകാന്‍ കാരണമായത്. ഗവര്‍ണേഴ്‌സ് ബാളിലെ പരിപാടിക്ക് ടിക്കറ്റ് എടുത്താണ് ബ്രയാന്റ് എത്തിയത്. ലോസ് ആഞ്ചലസ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ 20,000 ഡോളര്‍ കെട്ടിവച്ച ശേഷം ജാമ്യത്തില്‍ വിട്ടു. അടുത്ത ദിവസം കോടതിയില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്. ത്രീ ബില്‍ബോര്‍ഡ്‌സ് ഔട്ട്‌സൈഡ് എബ്ബിംഗ് മിസൗറിയിലെ പ്രകടനമാണ് ഫ്രാന്‍സിസ് മക്‌ഡോര്‍മന്റിനെ അവാര്‍ഡിന് അര്‍ഹയാക്കിയത്. രണ്ടാം തവണയാണ് മക്‌ഡോര്‍മന്റ് ഓസ്‌കര്‍ പുരസ്‌കാരത്തിനു അര്‍ഹയാകുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)