ഫോര്‍മാലിന്‍ ഭീതി ഒഴിയാതെ; മീനിന് പുറമെ പാലിലും രാസവസ്തു; ഞെട്ടിക്കുന്ന വിവരം പുറത്ത്

health,milk,formalin

2 മാസമായി കേരളം ചര്‍ച്ച ചെയ്ത വിഷയമായിരുന്നു മീനുകളിലെ ഫോര്‍മാലിന്‍. എന്നാല്‍ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. നമ്മള്‍ സ്ഥിരം ഉപയോഗിക്കുന്ന പാലിലും ഫോര്‍മാലിന്റെ അംശം ഉണ്ടെന്ന് കണ്ടെത്തി.  കാന്‍സറും അള്‍സറും ഉണ്ടാക്കുന്ന രാസവസ്തുവാണ് ഫോര്‍മാലിന്‍. വാര്‍ത്ത പരന്നതോടെ പരിശോധന കര്‍ശനമാത്തിയിരിക്കുകയാണ്.

ചെറിയ അളവില്‍പോലും പതിവായി ഫോര്‍മലിന്‍ ഉള്ളില്‍ച്ചെന്നാല്‍ ഉദര ദഹനേന്ദ്രിയ വ്യവസ്ഥയെയും കരള്‍ വൃക്കകളെയും തകരാറിലാക്കും. ആമാശയത്തിലെ കട്ടികുറഞ്ഞ ചര്‍മത്തില്‍ വ്രണങ്ങള്‍ രൂപപ്പെടും. അതു ക്രമേണ അര്‍ബുദമായി മാറാം. കുട്ടികളില്‍ തലച്ചോറിന്റെ വളര്‍ച്ചയെപ്പോലും ഇത് ബാധിക്കും. ആമാശയത്തില്‍ വ്രണം, ഗ്യാസ്‌ട്രൈറ്റിസ്, ഓക്‌സിജന്‍ വഹിക്കാനുള്ള രക്തത്തിന്റെ ശേഷി ഇല്ലാതാക്കല്‍ എന്നിവയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ് ഉള്ളില്‍ച്ചെന്നാലുള്ള സ്ഥിതി.

ബോറിക് ആസിഡ് ഉദരവ്യവസ്ഥയെ ബാധിക്കും. രുചിയും മണവും കൂട്ടാനുള്ള കൃത്രിമ ചേരുവകള്‍ അമിതഭാരം, കൊളസ്‌ട്രോള്‍ എന്നിവയ്ക്കു കാരണമാകും. രാസവളമായ യൂറിയ, പാലിന്റെ അസിഡിറ്റി കുറയ്ക്കാന്‍ അപ്പക്കാരം എന്നിവ ചേര്‍ത്തും പാലുകള്‍ വിപണിയിലെത്തുന്നുണ്ട്. യൂറിയ ഉള്ളില്‍ച്ചെല്ലുന്നത് വൃക്കകളെയാണ് ദോഷകരമായി ബാധിക്കുകയെന്നും കൊല്ലം മെഡിക്കല്‍ കോളജ് മെഡിസിന്‍ വിഭാഗം പ്രഫസര്‍ ഡോ ബി പത്മകുമാര്‍ പറയുന്നു.

ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ അടുത്തിടെ വില്‍പനയ്‌ക്കെത്തിച്ച പാലില്‍ കണ്ടത് നുരയ്ക്കുന്ന ഒച്ചുകള്‍ വഴുവഴുത്ത ഒച്ച് പാലിന്റെ കൊഴുപ്പു കൂട്ടുമെന്നാണ് പഠനം. ഒച്ചിനെ കിട്ടിയില്ലെങ്കില്‍ മണ്ണിരകളെ കിഴികെട്ടിയിട്ടും ചോളപ്പൊടി ചേര്‍ത്തും കൊഴുപ്പു കൂട്ടിയ പരീക്ഷണം, ഇടുക്കിയിലെത്തിയ പാലില്‍ കണ്ടെത്തിയിട്ടുണ്ട്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)