ആയുസ്സറിയണോ? നെറ്റിയിലെ വരകള്‍ നോക്കിയാല്‍ മതി

forehead lines

മുഖം മനസ്സിന്റെ കണ്ണാടിയാണെന്നു പറയാറുണ്ട്. മനസ്സു മാത്രമല്ല മുഖം നോക്കി ആയുസ്സും അറിയാന്‍ പറ്റുമത്രേ. നെറ്റിയിലെ വരകളാണ് നമ്മുടെ ആയുസ്സിന്റെ കണക്ക് പറയുന്നുന്നത്.

ആയുര്‍ദൈര്‍ഘ്യം കണക്കാക്കുന്ന കാര്യത്തില്‍ മുന്നിലാണ് നെറ്റിയിലെ വരകള്‍. ചിലര്‍ക്ക് നെറ്റിയില്‍ വരകളൊന്നും ഉണ്ടാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ ധാരാളം വരകളായിരിക്കും ഉണ്ടാവുക. അതെങ്ങനെ അറിയാമെന്നു നോക്കാം.

നിരപ്പായ നെറ്റി

മുഖവും നെറ്റിയും ഒരേ നിരപ്പിലായിരിക്കും. ഇത്തരക്കാരില്‍ വരകള്‍ കാണപ്പെടുന്നു. എന്നാല്‍ ഇത് കണക്കാക്കാന്‍ അല്‍പം പ്രയാസമായിരിക്കും.

താഴ്ന്ന നെറ്റിയിലെ അടയാളങ്ങള്‍

ഉള്ളിലേക്ക് അല്‍പം കുഴിഞ്ഞ് ഇരുണ്ട ചര്‍മ്മത്തോട് കൂടി ആയിരിക്കും സാധാരണയായി ഇത്തരം നെറ്റി. അതിനാല്‍ വരകള്‍ കാണപ്പെടില്ല.

നെറ്റിയില്‍ രണ്ട് വരകളെങ്കില്‍

നെറ്റിയില്‍ രണ്ട് വരകളാണ് ഉള്ളതെങ്കില്‍ അവര്‍ക്ക് 60 വയസ്സിനു മുകളില്‍ ആയുസ്സുണ്ടാവും. മാത്രമല്ല ഇവര്‍ നല്ല വ്യക്തിത്വത്തിന് ഉടമകളാണ് എന്നതാണ് സത്യം. ഐശ്വര്യവും പ്രശസ്തിയും ഇവര്‍ക്ക് ഉണ്ടാകും.

മൂന്ന് വരകള്‍

നെറ്റിയില്‍ തെളിഞ്ഞ് കാണാവുന്ന മൂന്ന് വരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിന് മുകളില്‍ ജീവിച്ചിരിക്കുമെന്നാണ് വിശ്വാസം. സന്തോഷകരമായ ജീവിതമായിരിക്കും ഇവരുടേത്.

നാല് വരകള്‍

നെറ്റിയില്‍ നാല് വരകളാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ക്ക് 80 വയസ്സിനടുത്ത് ആയുസ്സുണ്ടാവും. മാത്രമല്ല ഇത് എല്ലാ വിധത്തിലും നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചമാണ് എന്നാണ് സൂചിപ്പിക്കുന്നത്.


അഞ്ച് വരകള്‍

അഞ്ച് വരകള്‍ നെറ്റിയില്‍ ഉണ്ടെങ്കില്‍ നൂറ് വര്‍ഷം വരെ ഇവര്‍ക്ക് ആയുസ്സുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ ആയുസ്സുണ്ടാവുമെങ്കിലും ജീവിതം അല്‍പം ദുഷ്‌കരമായിട്ടുള്ളതായിരിക്കും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)