ന്യൂഡല്‍ഹി: ഫുട്‌ബോള്‍ കളത്തില്‍ നിന്നും വിരമിച്ച മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍. ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റിലേക്കാണ് അനസിനെ ടീം അധികൃതര്‍ തിരികെ വിളിച്ചത്. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മൂന്ന് മലയാളി താരങ്ങള്‍ കൂടിയുണ്ട്.
അനസിനെ കൂടാതെ സഹല്‍ അബ്ദുള്‍ സമദ്, ആഷിക് കുരുണിയന്‍, ജോബി ജസ്റ്റിന്‍ എന്നീ മലയാളികളാണ് കോണ്ടിനെന്റല്‍ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അതേസമയം, ആറ് മാസം മുമ്പാണ് അനസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ചത്. ശേഷം, പരിശീലക കുപ്പായമണിഞ്ഞ അനസിനെ തിരിച്ചുവിളിച്ചതും ശ്രദ്ധേയമായിരിക്കുകയാണ്.
ജൂലൈ ഏഴ് മുതല്‍ 18 വരെ അഹമ്മദാബാദിലാണ് ഇന്റര്‍ കോണ്ടിനെന്റല്‍ ടൂര്‍ണമെന്റ്. ഇന്ത്യയെ കൂടാതെ താജികിസ്താന്‍, ഉത്തര കൊറിയ, സിറിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. എല്ലാ ടീമുകളും പരസ്പരം ഏറ്റുമുട്ടിയതിനു ശേഷം കൂടുതല്‍ പോയന്റ് നേടുന്ന രണ്ട് ടീമുകളായിരിക്കും ഫൈനലില്‍ ഏറ്റുമുട്ടുക.
🗣 @anasedathodika: "The respect I earned while playing for the #BlueTigers 💙🐯 is something which has pushed me to challenge myself again. I'm equally passionate and focused like what I was one year back. I'm ready to push myself more.” 🙌🏻💪🏻#IndianFootball #BackTheBlue pic.twitter.com/J0XxpolFB8
— Indian Football Team (@IndianFootball) June 11, 2019