ന്യൂകാംപ്: അത്ഭുതങ്ങളൊന്നും നടന്നില്ല, യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഫൈനലിന്റെ ആദ്യപാദ പോരാട്ടത്തില്‍ ബാഴ്സലോണയും ലിവര്‍പൂളും ഏറ്റുമുട്ടിയപ്പോള്‍ ജയം ബാഴ്സയ്ക്ക്. മെസിയുടെ ഇരട്ടഗോള്‍ ഉള്‍പ്പടെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബാഴ്സ ലിവര്‍പൂളിനെ പരാജിതരാക്കിയത്. സുവാരസാണ് മൂന്നാം ഗോള്‍ നേടിയത്. സലായും മെസിയും നേര്‍ക്കുനേര്‍ വന്ന മത്സരം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ നോക്കി കണ്ടത്. എന്നാല്‍ ലിവര്‍പൂളിനെ ചിത്ത്രില്‍ നിന്നു തന്നെ മായ്ച്ച് കളയുന്ന പ്രകടനമാണ് ബാഴ്സ സ്വന്തം തട്ടകമായ ന്യൂകാംപില്‍ പുറത്തെടുത്തത്.
ആദ്യ ഗോള്‍ നേടി കൃത്യം പതിനാല് കൊല്ലത്തിനുശേഷമാണ് മെസി ഇരട്ടഗോള്‍ നേടിയതെന്നും ശ്രദ്ധേയമായി. ഇതോടെ ബാഴ്സയ്ക്ക് വേണ്ടി 600ാം ഗോള്‍ എന്ന നേട്ടവും മെസിക്ക് സ്വന്തമായി. ഇരുപത്തിയാറാം മിനിറ്റില്‍ സുവാരസിലൂടെ ആദ്യം ലീഡ് നേടിയ ബാഴ്സ പിന്നീട് മെസിയിലൂടെ 75, 82 മിനിറ്റുകളില്‍ വല കുലുക്കുകയായിരുന്നു. ബാഴ്സലോണയുടെ ചാമ്പ്യന്‍സ് ലീഗിലെ 500ാം ഗോളാണ് സുവാരസ് നേടിതെന്നതും ശ്രദ്ധേയം.
ആദ്യത്തേത് സുവാരസിന്റെ ഒരു റീബൗണ്ട് പിടിച്ചെടുത്താണ് വല കുലുക്കിയതെങ്കില്‍ രണ്ടാമത്തെ മെസിയുടെ ഗോള്‍ ലിവര്‍പൂള്‍ ഗോളി അലിസനെ ഞെട്ടിച്ചുകൊണ്ടുള്ള ഒരു ഫ്രീകിക്കില്‍ നിന്നായിരുന്നു. ഇരുപത്തിയഞ്ച് വാര അകലെ നിന്നെടുത്ത അവിശ്വസനീയമായ ഒരു കിക്കാണ് ഗോള്‍ വലയിലേക്ക് വളഞ്ഞു കയറിയത്.
ലിവര്‍പൂളിന് ഒരു ഗോള്‍ മടക്കാനുള്ള അവസരം ലഭിച്ചെങ്കിലും റോബര്‍ട്ടോ ഫെര്മിന്യോയുടെ ഒരു ഷോട്ട് ഗോള്‍ ലൈനില്‍ വച്ച് ഗോളി രക്ഷിച്ചെടുക്കുകയായിരുന്നു. സലയുടെ ഒരു ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ചെയ്തത് ലിവര്‍പൂളിനെ നിരാശരാക്കി. 2004 മുതല്‍ ബാഴ്സയ്ക്കുവേണ്ടി കളിക്കുന്ന മെസി 683 മത്സരങ്ങളില്‍ നിന്നാണ് 600 ഗോള്‍ തികച്ചത്. ഈ സീസണില്‍ ഇതുവരെയായി 46 മത്സരങ്ങളില്‍ നിന്ന് 48 ഗോളും നേടിക്കഴിഞ്ഞു.
ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമില്‍ മെയ് ഏഴിന് ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ നടക്കും. ഇതിനിടെ, മറ്റൊരു സെമിയില്‍ അയാക്സ് ആംസ്റ്റര്‍ഡാം ടോട്ടനം ഹോട്സ്പറിനെ തോല്പിച്ചിരുന്നു.
Discussion about this post