സോഷ്യല്‍ മീഡിയയില്‍ ഏഷ്യയിലെ വമ്പന്മാരുടെ പട്ടികയില്‍ ഇടം പിടിച്ച് കേരള ബ്ലാസ്റ്റേഴ്സും. ഫോക്സ് ഏഷ്യയുടെ പുതിയ പട്ടിക പ്രകാരം ലഭിച്ച റിപ്പോര്കളിലാണ് വിവരം. ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ക്ലബ്ബുകളുടെ പട്ടികയില്‍ കേരള ബ്ലാസ്റ്റേഴ്സിന് അഞ്ചാം സ്ഥാനമാണ്. ട്വിറ്റര്‍, ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍ അക്കൗണ്ടുകളുടെ എണ്ണം കണക്കിലെടുത്താണ് റാങ്കിങ് നിര്‍ണയിച്ചത്.
നിലവില്‍ 3.6മില്യണ്‍ ഫോളോവെര്ഴ്സ് ആണ് കേരള ബ്ലാസ്റ്റേഴ്സിന് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ് ജനനം എടുത്തിട്ട് വെറും അഞ്ചു വര്‍ഷത്തിനുള്ളില്‍ ആണ് ഈ നേട്ടം കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് എന്നത് അഭിമാനകരമായ കാര്യമാണ്. ലിസ്റ്റിലുള്ള മറ്റു ക്ലബ്ബുകള്‍ എല്ലാം 50 മുതല്‍ 90 വര്‍ഷം മുമ്പേ വരെ നിലവില്‍ വന്ന ക്ലബ്ബുകളാണ് എന്നുള്ളത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടാഴ്മയുടെ വലുപ്പം കാണിക്കുന്നത്. പട്ടികയില്‍ ഇടം പിടിച്ച ടീമില്‍ കിരീടം നേടാത്ത ഏക ടീമും കേരള ബ്ലാസ്റ്റേഴ്സ് ആണ്.
933 തുടങ്ങിയ ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിബ് ബന്ധുങ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. 115.4 മില്യണ്‍ ഫോളോവെര്‍സ് ആണ് ക്ലബിന് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. രണ്ടാം സ്ഥാനത്ത് 1957ല്‍ തുടങ്ങിയ സൗദി അറേബ്യന്‍ ക്ലബായ അല്‍ ഹിലാല്‍ ആണ്. 11.3 മില്യണ്‍ ഫോളോവെര്‍സ് ആണ് അല്‍ ഹിലാലിനു ഉള്ളത്. മൂനാം സ്ഥാനത്ത് ഉള്ളതും സൗദി അറേബ്യന്‍ ക്ലബ് തന്നെയാണ്. 1927ല്‍ സ്ഥാപിതമായ അല്‍ ഇത്തിഹാദ് ക്ലബിന് 4.6 മില്യണ്‍ സോഷ്യല്‍ മീഡിയ ഫോളോവെര്‍സ് ആണ് ഉള്ളത്. നാലാം സ്ഥാനത്ത് ഉള്ളത് ഇന്തോനേഷ്യന്‍ ക്ലബായ പെര്‍സിജ ജാകര്‍ത്തയാണ്. 1930 ല്‍ സ്ഥാപിതമായ ഈ ക്ലബിന് 4.6മില്യണ്‍ ആരാധകരാണ് സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്നത്.
Discussion about this post