ലണ്ടന്‍: പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഇന്ന് ലിവര്‍പൂളിന് ജീവന് മരണ പോരാട്ടമാണ്. വെസ്റ്റ് ഹാമിനെ അവരുടെ തട്ടകത്തില്‍ നേരിടുന്ന ലിവര്‍പൂളിന് വിജയത്തില്‍ കുറഞ്ഞൊരു സ്വപ്നമില്ല. ലിവര്‍പൂളിന് വെറും രണ്ട് പോയന്റ് പിറകിലായാണ് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ഥാനം. ഇന്ന് ലിവര്‍പൂള്‍ പരാജയപ്പെട്ടാല്‍ സിറ്റിക്ക് കിരീട പ്രതീക്ഷ വര്‍ധിക്കും. അതിനാല്‍, ഇന്ന് സിറ്റിയെ സഹായിക്കാന്‍ ആകുമെന്നാണ് പ്രതീക്ഷയെന്ന് വെസ്റ്റ് ഹാം പരിശീലകന് മാനുവല്‍ പെലിഗ്രിനിയുടെ രസകരമായ പ്രതികരണം.
മുന്‍ സിറ്റി പരിശീലകനായ പെലിഗ്രിനി താന്‍ എപ്പോഴും മാഞ്ചസ്റ്റര്‍ സിറ്റി ആരാധകന് ആണെന്നു പറഞ്ഞു. ഇന്ന് വിജയിച്ചാല്‍ താന്‍ ആദ്യം തന്റെ ടീമിനെ ഓര്‍ത്തു സന്തോഷിക്കും. അതിനൊപ്പം തന്നെ സിറ്റിക്ക് അത് സഹായമായല്ലോ എന്നും ഓര്‍ക്കും. താന്‍ എന്നും മാഞ്ചസ്റ്റര്‍ സിറ്റി ആരാധാകനാണ്. അതുകൊണ്ട് തന്നെ അവരെ സഹായിക്കാന്‍ ആയാല്‍ സന്തോഷം ഉണ്ടാകും പെലിഗ്രിനി പറഞ്ഞു.
മൂന്ന് വര്‍ഷത്തോളം മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകനായിരുന്നിട്ടുള്ള പെലിഗ്രിനി ഒരു ലീഗ് കിരീടം സിറ്റിക്കായി നേടിക്കൊടുക്കുകയും ചെയ്തു.
Discussion about this post