തൃശ്ശൂർ: മുൻ ഇന്ത്യൻ താരവും പ്രമുഖ പരിശീലകനുമായ ടികെ ചാത്തുണ്ണി (79) അന്തരിച്ചു. അർബുദ ബാധിതനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ബുധനാഴ്ച രാവിലെ 7.45-ഓടെയാണ് അന്ത്യം. ഇന്ത്യൻ ഫുട്ബോൾ ലോകത്തെ സമാനതകളില്ലാത്ത പരിശീലകനും മികച്ച കളിക്കാരനുമായിരുന്നു. അരനൂറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള ചാത്തുണ്ണി നിരവധി ടീമുകളെ പരിശീലിപ്പിച്ചിട്ടുണ്ട്.
പട്ടാള ടീമായ ഇഎംഇ സെക്കന്ദരാബാദ്, വാസ്കോ ഗോവ, ഓർക്കേ മിൽസ് ബോംബെ തുടങ്ങിയ ക്ലബ്ബുകളിലും സന്തോഷ് ട്രോഫിയിൽ സർവീസസ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാന ടീമുകളിലും താരമായിരുന്നു.
എംആർഎഫ് ഗോവ, ചർച്ചിൽ ഗോവ, കെഎസ്ഇബി, സാൽഗോക്കർ, മോഹൻ ബഗാൻ, എഫ്സി കൊച്ചിൻ, വിവ കേരള, ഗോൾഡൻ ത്രഡ്സ്, ജോസ്കോ എഫ്സി, വിവ ചെന്നൈ ഉൾപ്പെടെ രാജ്യത്തെ പ്രധാന ഫുട്ബോൾ ശക്തികളായ നാല് സംസ്ഥാനങ്ങളിലെ പല ക്ലബുകളുടെയും പരിശീലകസ്ഥാനം വഹിച്ചിട്ടുണ്ട്.
also read- തലശ്ശേരി – മാഹി ബൈപാസില്‍ ടോള്‍ നിരക്ക് കൂട്ടി
1979ൽ കേരളത്തിന്റെ സന്തോഷ് ട്രോഫി പരിശീലകനായി. മോഹൻ ബഗാൻ, ചർച്ചിൽ ബ്രദേഴ്സ്, സാൽഗോക്കർ, എഫ്സി. കൊച്ചിൻ തുടങ്ങി നിരവധി പ്രൊഫഷണൽ ക്ലബ്ബുകളേയും പരിശീലിപ്പിച്ചു.
‘ഫുട്ബോൾ മൈ സോൾ’ എന്ന പേരിൽ അദ്ദേഹം ആത്മകഥയെഴുതിയിട്ടുണ്ട്.
Discussion about this post