ദോഹ : ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഖത്തര്‍ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം പുറത്തിറങ്ങി. ഹയാ ഹയാ എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് യുഎസ് പോപ് താരം ട്രിനിഡാഡ് കാര്‍ഡോണ, നൈജീരിയന്‍ ആഫ്രോ ബീറ്റ്സ് ഗായകന് ഡേവിഡോ, ഖത്തറില്‍ നിന്നുള്ള ഗായിക ഐഷ തുടങ്ങിയവരാണ്.
അറേബ്യന്‍ മരുഭൂമിയുടെ പശ്ചാത്തലത്തിലാണ് ഗാനമൊരുക്കിയിരിക്കുന്നത്. ഫിഫയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തെത്തിയ ഗാനം ആരാധകലോകം ഇതിനോടകം തന്നെ ഏറ്റെടുത്തിട്ടുണ്ട്. ഒരുമയാണ് നല്ലത് എന്ന സന്ദേശമാണ് ഗാനം നല്‍കുന്നത്.