മിലാന്: ബെല്‍ജിയം താരം രാഡ്ജ നൈന്ഗോളാന് അനിശ്ചിതകാല വിലക്ക്. സ്വഭാവദൂഷ്യവും മയക്കു മരുന്നിന്റെ ഉപയോഗവും കാരണമാണ് ഇന്റര്‍ മിലാന് ക്ലബ് അധികൃതര്‍ താരത്തെ വിലക്കിയത്. ഈ സീസണിലാണ് റോമ വിട്ട് താരം ഇന്ററിലെത്തിയത്.
റോമയിലും ഇതേ പ്രശ്നമുണ്ടായിരുന്നു. താരം സ്ഥിരമായി ട്രെയിനിങ്ങിന് താമസിച്ച് എത്തുന്നതും ഇന്റര്‍ മിലാന് ക്യാമ്പില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നു. റോമയിലെ മികവ് ഇന്ററില്‍ കാണിക്കാന്‍ കഷ്ടപ്പെടുന്നതിനിടെയാണ് താരത്തിന് ഈ വിലക്കും. മുമ്പും മാരക ലഹരി മരുന്നുകള്‍ പുകയ്ക്കുന്നു എന്ന ആരോപണം നൈന്ഗോളന് എതിരെ ഉയര്‍ന്നിട്ടുണ്ട്. ബെല്‍ജിയത്തിന്റെ ലോകകപ്പ് ടീമില്‍ നിന്നും താരത്തെ പുറത്താക്കിയിരുന്നു. അച്ചടക്ക ലംഘനം ആരോപിച്ചായിരുന്നു നടപടി.
Discussion about this post