ഇന്ന് ജംഷഡ്പൂരിനെ നേരിടുന്ന പൂണെ സ്റ്റിക്ക് ഈ കളി നിര്‍ണായകമാണ്. പ്ലേ ഓഫ് കളിക്കാനുള്ള സാധ്യതകള്‍ ബാക്കി ആവണമെങ്കില്‍ ഇന്ന് മുതല്‍ എങ്കിലും പൂണെ സിറ്റി വിജയിച്ച് തുടങ്ങേണ്ടതുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ തങ്ങള്വിജയിക്കും എന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് പരിശീലകന് പ്രദ്ധ്യും റെഡ്ഡി.
മുന്‍ കേരളാ ബ്ലാസ്റ്റേഴ്സ് താരം ഇയാന്‍ ഹ്യൂമിന്റെ വരവ് പൂണെ സിറ്റിക്ക് ഉണര്‍വ്വ് നല്‍കും. പിച്ചില്‍ മാത്രമല്ല ഡ്രെസിങ് റൂമിലും നല്ലഒരു അന്തരീക്ഷം ഉണ്ടാക്കാന്‍ ഹ്യൂമിനാകും എന്ന് ഉറപ്പുണ്ടെന്ന് പ്രദ്ധ്യും റെഡ്ഡി പറഞ്ഞു.
നീണ്ട കാലത്തെ പരിക്ക് കഴിഞ്ഞാണ് ഹ്യൂം എത്തുന്നത്. അല്‍ഫാരോയെ എടി കെയില്‍ ലോണില്‍ അയച്ച് ആ ഒഴിവില്‍ ഹ്യൂമിനെ ടീമിലെടുക്കുക ആയിരുന്നു. ഇതാദ്യമായാണ് പൂണെ സിറ്റി പരിക്കില്‍ നിന്ന് തീര്‍ത്തും മുക്തരാവുന്നത് എന്നും പ്രദ്ധ്യും റെഡ്ഡി പറഞ്ഞു. അവസാന മത്സരങ്ങളില്‍ കൂടുതല്‍ പോയന്റുകള്‍ തങ്ങള്‍ അര്‍ഹിച്ചിരുന്നു. ജംഷദ്പൂരിനെതിരെ നിരാശയോടെ കളി അവസാനിപ്പിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post