ആസ്തമയുള്ളവര്‍ നിര്‍ബന്ധമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍    

foods,avoid,asthma,patients

പലരേയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ആസ്തമ. അലര്‍ജിയാണ് ഈ പ്രശ്നത്തിന്റെ കാതലായ കാരണം. ആസ്തമയുള്ളവര്‍ നിര്‍ബന്ധമായും ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണെന്ന് നോക്കാം...

ആസ്തമയുള്ളവര്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ബീന്‍സ്, ക്യാബേജ്, സവാള, ഇഞ്ചി എന്നിവ നിര്‍ബന്ധമായും ഒഴിവാക്കണം. കടയില്‍നിന്നു വാങ്ങുന്ന പാക്ക്ഡ് ഭക്ഷണപദാര്‍ഥങ്ങള്‍ കഴിക്കാതിരിക്കുക. ഇവ കേടാകാതിരിക്കാന്‍ ചേര്‍ക്കുന്ന കൃത്രിമനിറങ്ങളും പ്രിസര്‍വേറ്റീവുകളും ആസ്തമയെ ത്വരിതപ്പെടുത്തും.


ബേക്കറി പലഹാരങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം. ബേക്കറി പലഹാരങ്ങളില്‍ കൃത്രിമമായ മധുരമാണ് ചേര്‍ക്കാറുള്ളത്. വെജിറ്റബിള്‍ ഓയില്‍ ഉപയോഗിച്ചു പാകം ചെയ്യുന്ന ഭക്ഷണം കഴിക്കാതിരിക്കുക. അതുപോലെ ഒരു തവണ ഉപയോഗിച്ച വെളിച്ചെണ്ണ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കുന്ന ശീലം ഉപേക്ഷിക്കുക. ആസ്തമയുള്ളവര്‍ എണ്ണ പലഹാരങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക.

ഫാറ്റി ഫുഡ് അഥവാ കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പാല്‍ ഉല്‍പ്പന്നങ്ങള്‍ ആസ്തമയുള്ളവര്‍ പൂര്‍ണമായും ഒഴിവാക്കുക. വിവിധതരം അച്ചാറുകള്‍, നാരങ്ങ വെള്ള, വൈന്‍, ഡ്രൈ ഫ്രൂട്ട്‌സ്, ചായ, കാപ്പി എന്നിവ ഒഴിവാക്കുക.

എന്നാല്‍ ആസ്തമയുള്ളവര്‍ ദിവസവും ഓരോ ആപ്പിള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുക. മത്തങ്ങയുടെ കുരുവും സാല്‍മണ്‍ മത്സ്യവും കഴിക്കുന്നത് ഏറെ നല്ലതാണ്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)