വിവാഹം കഴിക്കാന്‍ പോവുകയാണോ എങ്കില്‍ ഈ 4 ഭക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ ശീലമാക്കൂ

വിവാഹം ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തമാണ്. മാനസികമായും ശാരീരകവുമായി ഏറെ തയ്യാറെടുപ്പുകളുമായി വേണം വിവാഹത്തിലേക്ക് പോകാന്‍. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തണം. ഭാരം കുറയ്ക്കുക, തലമുടി, ചര്‍മ്മം എന്നിവയുടെ ആരോഗ്യമാണ് ഭക്ഷണക്രമത്തിലൂടെ മെച്ചപ്പെടുത്തേണ്ടത്. 1, ചീര - ചീരയില്‍ ലൂട്ടിന്‍ എന്ന ആന്റി ഓക്‌സിഡന്റ് ഉണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ പ്രധാനമാണ്. ചര്‍മ്മത്തിനുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കാനും ഇത് സഹായകരമാണ്. കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ചീരയിലെ വിറ്റാമിന്‍ കെ, വിറ്റാമിന്‍ സി എന്നിവ സഹായിക്കും. ചീര കൂടാതെ മറ്റ് പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പച്ചക്കറികളില്‍ അടങ്ങിയിട്ടുള്ള നാരുകള്‍, നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും വര്‍ദ്ദിപ്പിക്കുന്നു. 2, നേന്ത്രപ്പഴം - പ്രധാനമായും നേന്ത്രപ്പഴമാണ് ശീലമാക്കേണ്ടത്. അമിത വണ്ണം കുറയ്ക്കാന്‍ വാഴപ്പഴത്തിലെ പൊട്ടാസ്യം സഹായിക്കുന്നു. പൊട്ടാസ്യത്തിന്റെ അളവ് കൂടുതലുള്ള തണ്ണിമത്തന്‍, പപ്പായ എന്നിവ കഴിക്കുന്നതും നല്ലതാണ്. 3, ഗ്രീന്‍ടീ - തലമുടിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കണമെങ്കില്‍ തലയോട്ടിയുടെ ആരോഗ്യവും പ്രധാനമാണ്. തലയോട്ടിയുടെ ആരോഗ്യത്തിന് ഗ്രീന്‍ടീ ഉത്തമമാണ്. ഗ്രീന്‍ടീയില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്‌സിഡന്റാണ്, തലയോട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത്. കൂടാതെ ചര്‍മ്മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിന് ഗ്രീന്‍ടിയിലെ ആന്റി ഓക്‌സിഡന്റ് ഉത്തമമാണ്. ഗ്രീന്‍ടീ തലയില്‍ തേച്ചുപിടിപ്പിച്ചാല്‍, മുടിയുടെ സൗന്ദര്യം കൂടുകയും താരന്‍ ഇല്ലാതാകുകയും ചെയ്യും. 4, മുട്ട - മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. മുടിയുടെ സൗന്ദര്യം വര്‍ദ്ദിപ്പിക്കാന്‍ മുട്ട, മുടിയില്‍ തേച്ചുപിടിപ്പിച്ചശേഷം കഴുകി കളയുന്നത് നല്ലതാണ്. മുട്ടയില്‍ അടങ്ങിയിട്ടുള്ള ബയോട്ടിന്‍ മുടിക്ക് തിളക്കം നല്‍കുന്നു. മിക്ക ഷാംപൂ ബ്രാന്‍ഡുകളും തയ്യാറാക്കാന്‍ മുട്ട ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)