നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന ഒന്നാണ് പാഷന് ഫ്രൂട്ട്. കാഴ്ചയിലെ ഭംഗി പോലെ തന്നെ ഉള്ളിലും ധാരാളം ഗുണങ്ങളുളള ഫലമാണ് പാഷന് ഫ്രൂട്ട്. കാലാവസ്ഥാ ഭേദമില്ലാതെ തന്നെ ഭക്ഷ്യ യോഗ്യമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് വെറുതെ കഴിക്കുന്നതിലും ഗുണമാണ് ഇവ ജ്യൂസാക്കി കുടിക്കുന്നത്.
പാഷന് ഫ്രൂട്ടില്‍ വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, വിറ്റാമിന്‍ ബി 2, കോപ്പര്‍ എന്നീ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബി6, വിറ്റാമിന്‍ ബി2, ഫോലേറ്റ്, കോളിന് എന്നീ ധാതുക്കളാല്‍ സമൃദ്ധമാണ് പാഷന് ഫ്രൂട്ട്. പാഷന് ഫ്രൂട്ട് ജ്യൂസ് ശരീരത്തെ തണുപ്പിക്കുകയും വയറെരിച്ചില്‍ പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് നല്ലൊരു ഒറ്റമൂലി കൂടിയാണിത്. പാഷന് ഫ്രൂട്ടിന്റെ മറ്റ് ഗുണങ്ങള്‍ ഇവയൊക്കെയാണ്…
പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുവാന്‍ സഹായിക്കുന്നു. ബീറ്റാ കരോട്ടിന്‍ അഥവാ പ്രോ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിരിക്കുന്നതാണ് ഇളം മഞ്ഞ, കടും ചുവപ്പ് നിറങ്ങളിലുള്ള പാഷന് ഫ്രൂട്ട്. ഈ ബീറ്റാ കരോട്ടിനുകള്‍ കരളിലെത്തുമ്പോള്‍ ആന്റി ഓക്സിഡന്റ് ആയി പ്രവര്‍ത്തിക്കുന്നു . ഇത് അര്‍ബുദം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയെ ചെറുക്കുന്നു. കൂടാതെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ അതി ജീവിക്കാനും സഹായിക്കുന്നു.
വിറ്റാമിന്‍ സി ധാരാളം ആയി അടങ്ങിയിരിക്കുന്നതിനാല്‍ പാഷന് ഫ്രൂട്ട് ജ്യൂസ് ശരീരത്തില്‍ ഒരു ആന്റി ഓക്സിഡന്റ് ആയാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. ശ്വാസകോശ രോഗികള്‍ക്ക് പാഷന് ഫ്രൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.
Discussion about this post