നോര്‍ത്ത് ഇന്ത്യന്‍ പലഹാരമാണ് ഹല്‍വ എങ്കിലും മലയാളികള്‍ക്ക് പ്രയപ്പെട്ട വിഭവം കൂടിയാണ് ഇത.് ഹല്‍വയില്‍ വ്യത്യസ്തത സൃഷ്ടിക്കാനും നമ്മള്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇനി ഇതൊന്ന് പരീക്ഷിച്ചാലോ, പാവയ്ക്ക ഹല്‍വ. പാവയ്ക്ക കയ്പ്പാണെങ്കിലും പാവയ്ക്ക ഹല്‍വ മധുരമൂറുന്ന വിഭവമാണ്. പാവയ്ക്കാ ഹല്‍വ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
പാവയ്ക്ക – 4 എണ്ണം
അരിപ്പൊടി – മൂന്ന് ടീസ്പൂണ്‍
തേന്‍ – 6 ടീസ്പൂണ്‍
പഞ്ചസാര – ഒന്നര കപ്പ്
ഏലയ്ക്കാപൊടി – കാല്‍ ടീസ്പൂണ്‍
വാനില എസ്സന്‍സ് – കാല്‍ ടീസ്പൂണ്‍
കശുവണ്ടി – ഒരു പിടി
ബദാം – 5 എണ്ണം
നെയ്യ് – ആവശ്യത്തിന്
ഷുഗര്‍ സിറപ്പിന് വെള്ളം – ഒന്നര കപ്പ്
പഞ്ചസാര – ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം:
ആദ്യം പഞ്ചസാരയും വെള്ളവും ചേര്‍ത്ത് കട്ടിയുള്ള ഷുഗര്‍ സിറപ്പ് ഉണ്ടാക്കുക. പാവയ്ക്ക നുറുക്കി, രണ്ട് പ്രാവശ്യം തിളപ്പിച്ചു വെള്ളമൂറ്റി കളയുക. എന്നിട്ട് ഷുഗര്‍ സിറപ്പിലിട്ട് രണ്ട് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ശേഷം, അതെടുത്ത് ഷുഗര്‍ സിറപ്പില്‍ നിന്നും പാവയ്ക്ക കഷ്ണങ്ങള്‍ വാരിയെടുത്ത് കുറച്ച് പാല്‍ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് തേന്‍ ചേര്‍ത്ത് ഒരു ദിവസം കൂടെ ഫ്രിഡ്ജില്‍ വെയ്ക്കുക. ചുവട് കട്ടിയുള്ള ഒരു പാനില്‍ കുറച്ച് നെയ്യൊഴിക്കുക. അതിലേക്ക് ഈ കൂട്ട് ഒഴിച്ചിളക്കിയശേഷം, അരിപ്പൊടി ചേര്‍ക്കുക. ആവശ്യത്തിന് പഞ്ചസാര ചേര്‍ത്ത് ചെറുതീയില്‍ ഇളക്കി കൊണ്ടിരിക്കണം. ഇടയ്ക്കിടെ കുറേശ്ശെ നെയ്യൊഴിക്കണം. ഏകദേശം കട്ടിയായി തുടങ്ങുമ്പോള്‍ ഏലയ്ക്കാപ്പൊടി, വാനില എസ്സന്‍സ്, നെയ്യില്‍ വറുത്ത കശുവണ്ടി, അരിഞ്ഞ ബദാം എന്നിവ ചേര്‍ക്കുക. നല്ല കട്ടിയായി പാനില്‍ നിന്നു വിട്ടുപോരുമ്പോള്‍ നട്‌സ് വിതറിയ ഒരു പാത്രത്തിലിട്ട്, ചൂടാറുമ്പോള്‍ ഫ്രിഡ്ജില്‍ വെച്ച് സെറ്റ് ചെയ്യുക. ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കുക.
Discussion about this post