കോഴിക്കോട്; നോമ്പ്തുറയ്ക്ക് നാവില്‍ വെള്ളമൂറുന്ന വിഭവങ്ങളുമായി ആദാമിന്റെ ചായക്കട. നോമ്പ്തുറ് അടുപ്പിച്ച് 100ല്‍ പരം വിഭവങ്ങളാണ് ഇവിടെ ഒരുക്കിയത്.
മലേഷ്യ,സിംഗപ്പൂര്‍ സ്റ്റഫ്ഡ് പൊറാട്ടയാണ് ഇത്തവണത്തെ സ്പെഷ്യല്‍. കൂടാതെ ചിക്കന്‍ പൊട്ടിതെറിച്ചത്, ചീറിപ്പായുന്നത്, ചുരട്ടി കൂട്ടിയത്, തിരിഞ്ഞ് കളി എന്നിങ്ങനെ കേട്ടറിവ് പോലും ഇല്ലാത്ത ഭക്ഷണ വിഭവങ്ങളാണ് ഇവിടെ ഉള്ളത്. ചിക്കന്‍ കൂടാതെ പഴങ്ങള്‍ നിറച്ച മധുരമുള്ളതുമായ 50ല്‍ പരം പൊറോട്ടയും ഇവിടെ കിട്ടും.
മലബാറിന്റെ തനത് വിഭവങ്ങളായ ചട്ടിപ്പത്തിരി, ഉന്നക്കായ, ഇറച്ചിപത്തിരി, കിളിക്കൂട് തുടങ്ങിയ മറ്റ് നോമ്പുതുറ വിഭവങ്ങളും ഇവിടെയുണ്ട്. രുചിക്കൂട്ടിന്റെ കാര്യത്തില്‍ ഒരു പടി മുന്നിലാണ് കോഴിക്കോട് എന്നത് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കുകയാണ്.
Discussion about this post