പ്രാഭാത ഭക്ഷണം കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗവും സ്ട്രോക്കും വരാനുള്ള സാധ്യത കൂടുതല്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയില്‍ അയോവ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനങ്ങളിലാണ് ഈ കണ്ടെത്തല്‍.
1988,1994 കാലഘട്ടത്തില്‍ നടത്തിയ യുഎസ് നാഷനല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷ്യന്‍ എക്സാമിനേഷന് സര്വേയയാണ് വിവരങ്ങള്‍ പുറത്ത് വിട്ടത്. 48 ശതമാനം പുരുഷന്മാരും 52 ശതമാനം സ്ത്രീകളും ഉള്‍പ്പെടുന്ന, 6550 പേരെ നാലായി തിരിച്ചായിരുന്നു പഠനങ്ങള്‍. ഇവരില്‍ പ്രഭാതഭക്ഷണം പൂര്‍ണമായും ഉപേക്ഷിച്ചവര്‍ 5 ശതമാനവും അപൂര്‍വമായി കഴിക്കുന്നവര്‍ 11 ശതമാനവും ചിലദിവസങ്ങളില്‍ കഴിക്കുന്നവര്‍ 25 ശതമാനവും ദിവസവും കഴിക്കുന്നവര്‍ 59 ശതമാനവും ആയിരുന്നു. പതിനെട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം നടത്തിയ വിലയിരുത്തല്‍ പ്രകാരം സര്‍വേയില്‍ പങ്കെടുത്ത 2318 പേര് മരണപെട്ടു. ഇതില്‍ 619 പേര് ഹൃദയ സംബന്ധമായ അസുഖങ്ങളും സ്ട്രോക്കും മൂലമാണ് മരണപ്പെട്ടത്. പ്രഭാതഭക്ഷണം ഒഴിവാക്കിയവരാണ് മരണ നിരക്കില്‍ മുന്പില് നില്‍ക്കുന്നതെന്നും പഠനം പറയുന്നു.
Discussion about this post