ദീപാവലിക്ക് മധുരപലഹാരങ്ങളാണ് പ്രധാനം. ദീപാവലി സ്വീറ്റ്‌സ് നമ്മുടെ നാട്ടില്‍ ബേക്കറികളില്‍ സുലഭമാണ്. എന്നാല്‍ കടകളില്‍ നിന്ന് വാങ്ങുന്നതിന് പകരം വളരെ എളുപ്പത്തില്‍ വീട്ടില്‍ തന്നെ തേങ്ങ കൊണ്ടൊരു മധുര പലഹാരമുണ്ടാക്കിയാലോ , കോക്കനട്ട് ബര്‍ഫി. ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം
ചേരുവകള്‍:
ഡെസിക്കേറ്റഡ് കോക്കനട്ട് – 2 കപ്പ്
പാല്‍ക്കട്ടി ഗ്രേറ്റ് ചെയ്തത് – 150 ഗ്രാം
പാല്‍ – അരക്കപ്പ്
ഏലയ്ക്കാപ്പൊടി – ഒരു കപ്പ്
നെയ്യ് – കാല്‍ ടീസ്പൂണ്‍
ബദാമും പിസതയും അരിഞ്ഞത് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം:
പാനില്‍ നെയ്യ് പുരട്ടി, അതിലേക്ക് പാല്‍ക്കട്ടി, പഞ്ചസാര എന്നിവ ചേര്‍ത്ത് ചെറുതീയില്‍ വേവിക്കുക. അല്‍പം കഴിഞ്ഞ് മിതമായ തീയിലേക്ക് മാറ്റാം. ഇതിലേക്ക് പാലൊഴിച്ച് കൊടുക്കാം. പാല്‍ക്കട്ടി നന്നായി ഉരുകുമ്പോള്‍, ഡെസിക്കേറ്റഡ് കോക്കനട്ട്, ഏലയ്ക്കാപ്പൊടി എന്നിവ ചേര്‍ത്തിളക്കി മിതമായ തീയില്‍ വേവിക്കുക. ഈ മിശ്രിതം കട്ടിയായി പാനില്‍ നിന്ന് വിട്ട് പോരുന്ന പരുവത്തില്‍ അടുപ്പില്‍ നിന്നിറക്കാം. ഇത് നെയ്യ് പുരട്ടിയ പാത്രത്തിലേക്ക് മാറ്റി, തണുക്കുമ്പോള്‍ മുറിച്ചെടുക്കാം.
Discussion about this post