മാറിവരുന്ന ഭക്ഷണ ശീലം കാന്‍സറിന് കാരണമാകുന്നുണ്ട്. നമ്മള്‍ പലരും പതിവായി കഴിക്കുന്ന ഒന്നാണ് ബ്രഡ് ടോസ്റ്റ്. തിരക്കിട്ട ജീവിതത്തിന്റെ ഇടയില്‍ പലരുടെയും രാവിലത്തെ ബ്രേക്ക് ഫാസ്റ്റും ബ്രഡ് ടോസ്റ്റ് തന്നെയായിരിക്കും.
എന്നാന്‍ അത്തരക്കാര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് ഇന്റര്‍നാഷണല്‍ എത്തുന്നത്. ബ്രഡ് ടോസ്റ്റ് ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ബ്രഡ് ടോസ്റ്റ് ചെയ്‌തോ നെയ്യില്‍ വറുത്തോ ദിവസേന കഴിക്കുന്നത് കാന്‍സറിന് കാരണമായേക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ അപകടകരമായ അവസ്ഥയിലേക്ക് മാറുന്നു. കാര്‍ബോ ഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണസാധനങ്ങള്‍ 120 ഡിഗ്രിക്ക് മുകളില്‍ ചൂടാകുമ്പോള്‍ ഇതില്‍ രൂപപ്പെടുന്ന അക്രിലമൈഡ് എന്ന രാസവസ്തുവാണ് കാന്‍സറിന് കാരണമാകുന്നത്.
ദിനംപ്രതി ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ശരീരത്തില്‍ എത്തിയാല്‍ കാന്‍സറിനെ വിളിച്ചുവരുത്താമെന്ന് ഡോ. ജിയോട്ട മിത്രോ പറയുന്നത്. ഹെറ്റെറിക്കലിക് ആമിന്‍സ്, ആരോമാറ്റിക്ക് ഹൈഡ്രോകാര്‍ബണ്‍ എന്നിവയുടെ അളവ് ടോസ്റ്റ് ചെയ്‌തെടുക്കുന്ന ബ്രഡില്‍ കൂടുതലായിരിക്കും. ഇത് കാന്‍സറിന് കാരണമാകാമെന്നാണ് വേള്‍ഡ് കാന്‍സര്‍ റിസര്‍ച്ച് ഫണ്ട് ഇന്റര്‍നാഷണല്‍ വ്യക്തമാക്കുന്നത്.
Discussion about this post