രുചികരമായ ആപ്പിള്‍ കാപ്‌സികം പച്ചടി…! തയ്യാറാക്കാം ഈസിയായി

നാടന്‍ വിഭവങ്ങളിലും വ്യത്യസ്തത കണ്ടെത്തുന്നവരാണ് നാം മലയാളികള്‍. പലതരം പച്ചടികള്‍ നാം കഴിച്ചിട്ടുണ്ട് ഇതാ ഭക്ഷണ പ്രേമികള്‍ക്ക് ഒരു പ്രത്യേക ഐറ്റം. ആപ്പിള്‍ കാപ്‌സികം പച്ചടി.

ചേരുവകള്‍:

ആപ്പിള്‍ അരിഞ്ഞത് – ഒരു കപ്പ്
കാപ്‌സികം അരിഞ്ഞത് – കാല്‍ കപ്പ്
തേങ്ങ – അര കപ്പ്
തൈര് – ഒന്നര കപ്പ്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ചെറിയ കഷണം
കടുക് – അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന് താളിക്കാന്‍
വെളിച്ചെണ്ണ – 2 ടീസ്പൂണ്‍
ഉലുവ – 2 എണ്ണം
കറിവേപ്പില – 2തണ്ട്

തയ്യാറാക്കുന്ന വിധം:

ആപ്പിള്‍ പൊടിയായി അരിഞ്ഞ് പച്ചവെള്ളത്തിലിട്ട് വെള്ളം ഊറ്റി മാറ്റിവെയ്ക്കുക. തേങ്ങ, തൈര്, പച്ചമുളക്, ഇഞ്ചി എന്നിവ മിക്‌സിയില്‍ അരച്ചെടുക്കുക. ഇതിലേക്ക് ആപ്പിള്‍, കാപ്‌സിക്കം, കടുക്, ഉപ്പ് എന്നിവ ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി ഉണക്കമുളക്, ഉലുവ, കറിവേപ്പില എന്നിവ താളിച്ച് കൂട്ടില്‍ ചേര്‍ത്തിളക്കുക.

Exit mobile version