പപ്പായക്ക് കറമോസ്,കപ്പക്കായ,കപ്ലങ്ങ എന്നിങ്ങനെ പല പേരുകള്‍ ഉണ്ടെങ്കിലും ഗുണത്തില്‍ ആളൊരു കേമനാണ് പപ്പായ. എല്ലാ സീസണുകളിലും സുലഭമായി ലഭിക്കുന്ന പപ്പായ വൈറ്റമിനുകള്‍, ധാതുക്കള്‍, നാരുകള്‍, നിരോക്സീകാരികള്‍ എന്നിവയാല്‍ സമ്പുഷ്ടമാണ്.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പപ്പായയില്‍ നിരവധി ഫൈറ്റോന്യൂട്രിയന്റുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. ദൈനം ദിന ഭക്ഷണത്തില്‍ പപ്പായ ഉള്‍പ്പെടുത്തുന്നത് അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കും. പപ്പായയില്‍ ധാരാളം നാരുകളും നിരോക്സീകാരികളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തധമനികളില്‍ കൊളസ്ട്രോള്‍ അടിയുന്നതിനെ പ്രതിരോധിക്കും.
പപ്പായയില്‍ അടങ്ങിയിരിക്കുന്ന ‘പാപെയിന്‍’ എന്‍സൈമിന് കട്ടിയുള്ള പ്രോട്ടീന്‍ നാരുകളെ പോലും തകര്‍ക്കാന്‍ കഴിവുള്ളതിനാല്‍ ദഹനപ്രക്രിയ എളുപ്പമാക്കും. പപ്പായക്ക് മധുരമുണ്ടെങ്കിലും ഗ്ളൈസമിക് ഇന്‍ഡക്സ് നില കുറവായതിനാല്‍ പ്രമേഹ രോഗികള്‍ക്കു പോലും നിയന്ത്രിത അളവില്‍ പപ്പായ കഴിക്കുന്നത് നല്ലതാണ്. ചര്‍മ്മ സംരക്ഷണത്തിനും മികച്ചതാണ് പപ്പായ. ഒരു കഷണം പപ്പായ എടുത്ത് മുഖം മസാജ് ചെയ്താല്‍ മുഖത്തിന് നല്ല തിളക്കം കിട്ടും.
Discussion about this post