എല്ലാവരുടെയും ഇഷ്ടവിഭവമാണ് കബാബ്. ചിക്കന്‍, മട്ടന്‍ കബാബുകള്‍ക്ക് പുറമെ, പുതിയ വാല്‍നട്ട് കൊണ്ടൊള്ള കബാബ് ഒന്ന് ഉണ്ടാക്കി നോക്കിയാലോ.
ചേരുവകള്‍:
വാല്‍നട്ട് – 30 എണ്ണം
പനീര്‍ – 150 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 3 ടീസ്പൂണ്‍
മല്ലിയില – 3 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല – ഒന്നര ടീസ്പൂണ്‍
ഗരം മസാല – ഒന്നര ടീസ്പൂണ്‍
റൊട്ടിപ്പൊടി – മുക്കാല്‍ ടീസ്പൂണ്‍
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
കാരറ്റ് (ഗ്രേറ്റ് ചെച്തത്) – 3 എണ്ണം
ഉരുളക്കിഴങ്ങ് – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
ജീരകപ്പൊടി( വറുത്തത്) – ഒന്നര ടീസ്പൂണ്‍
കടലപ്പൊടി – മുക്കാല്‍ കപ്പ്
വാല്‍നട്ട് പൊടിച്ചത് – ഒന്നര കപ്പ്
തയ്യാറാക്കുന്ന വിധം:
പാനില്‍ എണ്ണ ചൂടാക്കി വാല്‍നട്ട്, കാരറ്റ്, അല്‍പം ഉപ്പ് എന്നിവയിട്ട് നന്നായി വഴറ്റുക. ശേഷം, ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് വഴറ്റി മൂത്ത മണം വരുമ്പോള്‍ അടുപ്പില്‍ നിന്ന് ഇറക്കി വെക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്, ഗ്രേറ്റ് ചെയ്ത പനീര്‍, മല്ലിയില എന്നിവ ചേര്‍ക്കുക. ഇത് മിക്‌സിയില്‍ അരച്ചെടുക്കുക. പകുതി അരപ്പായാല്‍ ഇതിലേക്ക് പച്ചമുളക്, ചാട്ട് മസാല, വറുത്ത ജീരകപ്പൊടി, ഗരംമസാല പൊടി എന്നിവ ചേര്‍ത്ത് വീണ്ടും അരച്ചെടുക്കാം. ഈ മിശ്രിതം ഒരു പാത്രത്തിലേക്ക് മാറ്റിവെക്കുക. ഇതിലേക്ക് കടലപ്പൊടി, വാല്‍നട്ട്‌പ്പൊടി, റൊട്ടിപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് 20 മിനിട്ട് നേരം ഫ്രിഡ്ജില്‍ വെയ്ക്കുക. ശേഷം ഇത് കട്‌ലറ്റിന്റെ ആകൃതിയിലാക്കുക. പാനില്‍ എണ്ണ ചൂടാക്കി ഓരോന്നായി വറുത്തു കോരുക.
Discussion about this post