ചായയ്ക്ക് പലഹാരം കൂടിയേ തീരു. അതും ആവര്ത്തിച്ചാണെങ്കില് മടുപ്പു തോന്നും. അവയില്‍ നിന്നും മാറി ഉണ്ടാക്കാം നല്ല കിടുക്കന്‍ തേങ്ങാപ്പാല്‍ കിണ്ണത്തപ്പം. വെറും മൂന്ന് ചേരുവകള്‍ മാത്രം മതി ഈ പലഹാരത്തിന്. നിമിഷങ്ങള്‍ക്കുള്ളില്‍ ആവുകയും ചെയ്യു. സമയം ലാഭിച്ച് രുചിയുള്ള പലഹാരം തയ്യാറാക്കാം വൈകുന്നേരത്തെ ചായയ്ക്ക്.
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി- 3 കപ്പ്
പഞ്ചസാര- അര കപ്പ്
തേങ്ങാപ്പാല്‍- 1 കപ്പ്
തയ്യാറാക്കുന്ന വിധം
വറുത്ത അരിപ്പൊടിയിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് മിക്സ് ചെയ്യുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് നന്നായി ഇളക്കുക. വേണമെങ്കില്‍ ഒരു നുള്ള് ഉപ്പും ചേര്‍ക്കാം. അത്യാവശ്യം കട്ടിയിലുള്ള ഈ മിശ്രിതത്തിലേക്ക് കുറച്ച് ജീരകം ചേര്‍ക്കുക. (അലങ്കാരത്തിന് വേണ്ടി മാത്രം) അടിഭാഗം കട്ടിയുള്ള ഒരു പരന്ന പാത്രത്തിലേക്ക് ഈ മാവ് നന്നായി ഇളക്കി ഒഴിക്കുക. ഇത് ആവിയില്‍ വെച്ച് വേവിച്ചെടുക്കുക. വെന്ത് വരുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് ചായയുടെ കൂടെ കഴിക്കാം.
Discussion about this post