സ്വാദിഷ്ടവും എളുപ്പത്തില്‍ പാകം ചെയ്യാന്‍ സാധിക്കുന്നതുമായ ഒരു വിഭവമാണ് കൂര്‍ക്ക. ചോറിനൊപ്പം കുറച്ച് കൂര്‍ക്കമെഴുക്കുപുരട്ടി കൂടെയുണ്ടെങ്കില്‍ കുറച്ച് കൂടുതല്‍ ചോറുണ്ണാം.
കൂര്‍ക്ക മെഴുക്കുപുരട്ടി തയ്യാറാക്കാന്‍ ആവശ്യമായ സാധനങ്ങള്‍
– കൂര്‍ക്ക അര കിലോ
-തേങ്ങാക്കൊത്ത് 200 ഗ്രാം
– സവാള രണ്ടെണ്ണം
-മഞ്ഞള്‍പ്പൊടി കാല് ടീസ്പൂണ്‍
-മുളകുപൊടി ഒന്നര സ്പൂണ്‍
– ഗരം മസാല അര ടീസ്പൂണ്‍
– ഉപ്പ്, എണ്ണ, കറിവേപ്പില ആവശ്യത്തിന്
– ചെറിയ ഉള്ളി രണ്ടെണ്ണം.
തയാറാക്കുന്ന വിധം
നീളത്തിലരിഞ്ഞ സവാളയും തേങ്ങാക്കൊത്തും വാട്ടി ഉപ്പും വെള്ളവും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് പൊടിയാത്തവിധം വേവിക്കുക. വെള്ളം വറ്റിക്കഴിയുമ്പോള്‍, എണ്ണ ഒഴിച്ച് കറിവേപ്പിലയും ചെറിയ ഉള്ളിയും മൂപ്പിച്ച് വെന്തിരിക്കുന്ന കൂര്‍ക്ക അതിലിട്ട് മൂപ്പിച്ചെടുക്കുക. മൂക്കാറാവുമ്പോള്‍ ബാക്കി മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഗരം മസാല ഇവ ചേര്‍ത്ത് ഇളക്കുക (കരിയരുത്).
Discussion about this post