മുരിങ്ങയിലയിലെ പോഷകഗുണങ്ങള്‍ ചെറുതൊന്നുമല്ല. ഇലക്കറികളില്‍ ഏറ്റവും അധികം പോഷക സമ്പന്നത്തുള്ളതും മുരിങ്ങയിലയ്ക്കാണ്.
മുരിങ്ങയില കൊണ്ട് ധാരാളം വ്യത്യസ്ത വിഭവങ്ങള്‍ ഉണ്ടാക്കാം മുരിങ്ങയില തോരന്‍, മുരിങ്ങയില പരിപ്പുകറി, മുരിങ്ങയില താളിച്ചത് ഇങ്ങനെ വ്യത്യസ്തമായ രുചികളില്‍ വിഭവങ്ങള്‍ തയാറാക്കാം. മുരിങ്ങയിലയില്‍ ധാരാളം പോഷക ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി, ബീറ്റകരോട്ടിന്‍ രൂപത്തില്‍ വൈറ്റമിന്‍ എ, വൈറ്റമിന്‍ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങളും ഇവയില്‍ അടങ്ങിയിരിക്കുന്നു. ആയൂര്‍വേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാന്‍ പ്രാപ്തമാണെന്നാണ് പറയപ്പെടുന്നത്.
എത്രയൊക്കെ ഗുണങ്ങള്‍ നാം പറഞ്ഞാലും ഈ തിരക്കേറിയ ജീവിതത്തില്‍ മുരിങ്ങയില നന്നാക്കി കറിവെയ്ക്കാന്‍ ആരും തുനിയാറില്ല. അതിന്റെ പ്രധാന കാരണം ഇലകള്‍ നുള്ളാന്‍ എടുക്കുന്ന സമയവും പരിശ്രമവുമാണ്. എന്നാല്‍ ഇനി ആ ടെന്‍ഷന്‍ വേണ്ട .താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ, എളുപ്പത്തില്‍ മുരിങ്ങ ഊരുന്നത് എങ്ങനെയെന്ന് പഠിക്കാം. സമയത്തിന് ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന അമ്മമാര്‍ക്ക് ഉപയോഗപ്രദമാണ് ഈ എളുപ്പവിദ്യ. വിഡിയോ കാണാം