കെഎഫ്‌സി സ്റ്റൈല്‍ ജ്യൂസി ആന്റ് ക്രഞ്ചി ചിക്കന്‍ പോപ്പ്‌കോണ്‍ തയ്യാറാക്കാം വീട്ടില്‍ തന്നെ! വീഡിയോ

വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാവുന്ന ജ്യൂസി ആന്‍ഡ് സൂപ്പര്‍ ക്രഞ്ചി ചിക്കന്‍ പോപ്‌കോണ്‍

വീട്ടില്‍ തന്നെ ഈസിയായി തയ്യാറാക്കാവുന്ന ജ്യൂസി ആന്‍ഡ് സൂപ്പര്‍ ക്രഞ്ചി ചിക്കന്‍ പോപ്‌കോണ്‍ പാചകക്കുറിപ്പ്. നോണ്‍ വെജുകാരുടെ ഇഷ്ട വിഭവം ഇനി ഇഷ്ടമുള്ള സോസിനൊപ്പം ആസ്വദിക്കാം.

ചേരുവകള്‍:
1. എല്ലില്ലാത്ത ചിക്കന്‍ ചെറുതായി മുറിച്ചത് – 200ഗ്രാം
2. തൈര് – 1 കപ്പ്
3. മുട്ടയുടെ വെള്ള – 2 എണ്ണം
4. പാല്‍ – 1/4 കപ്പ്
5. മൈദ – 1 കപ്പ്
6. ഒനിയന്‍ പൗഡര്‍ – 1 ടേബിള്‍ സ്പൂണ്‍
7. ഗാര്‍ലിക് പൗഡര്‍ – 1 ടീ സ്പൂണ്‍
8. ഇഞ്ചി അരച്ചത് – 1/3 ടീ സ്പൂണ്‍
9. മുളക് പൊടി – 1 ടീ സ്പൂണ്‍
10. കുരുമുളക് പൊടി – 1 ടീ സ്പൂണ്‍
11. ഡ്രൈഡ് ബേസില്‍ – 1/3 ടീ സ്പൂണ്‍ 12. തൈമീ (Thyme) – 1/3 ടീ സ്പൂണ്‍
13. ഓര്‍ഗാനോ – 1/3 ടീ സ്പൂണ്‍
14. ആവശ്യത്തിന് ബ്രഡ് പൊടി

പാചകരീതി : ചിക്കന്‍ കഷ്ണങ്ങള്‍ കഴുകി വൃത്തിയാക്കി, തൈര് ചേര്‍ത്തി 20 മിനിറ്റ് വെക്കുക. മുട്ടയുടെ വെള്ളയും പാലും യോജിപ്പിച്ചു വെക്കുക.ആവശ്യത്തിന് ഉപ്പ് ചേര്‍ക്കുക.
ഒരു പാത്രത്തില്‍ മൈദ, ഒണിയന്‍ പൗഡര്‍, ഗാര്‍ലിക് പൗഡര്‍, ഇഞ്ചി, മുളക് പൊടി, കുരുമുളക് പൊടി, ഡ്രൈഡ് ബേസില്‍, തൈമീ, ഓര്‍ഗാനോ, ഉപ്പ് എന്നിവ നന്നായി ഇളക്കി യോജിപ്പിക്കുക.
മറ്റൊരു പാത്രത്തില്‍ ബ്രഡ് പൊടി എടുക്കുക.
ചിക്കന്‍ കഷ്ണങ്ങള്‍ ആദ്യം മൈദയില്‍ മുക്കുക രണ്ടാമത് മുട്ടയിലും പിന്നീട് ബ്രഡ് പൊടിയിലും മുക്കിയെടുക്കാം.
കൂടുതല്‍ മൊരിച്ച് കിട്ടണമെങ്കില്‍ വീണ്ടും മുട്ടയിലും ബ്രഡ് പൊടിയിലും മുക്കിയെടുത്തു വറുത്തെടുക്കുക.

Exit mobile version