നാലുമണി പലഹാരങ്ങളില്‍ കേരളീയര്‍ക്ക് പ്രിയപ്പെട്ട വിഭവമാണ് പഴംപൊരി. എന്നാല്‍ സാധാരണ ഉണ്ടാക്കുന്നതില്‍ നിന്ന് അല്‍പം വ്യത്യാസമായി നോക്കിയാലോ.സ്പെഷ്യല്‍ ബനാന ഫ്രൈ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍:
പഴം – 2 എണ്ണം
ധാന്യപ്പൊടി – ഒരു കപ്പ്
പഞ്ചസാര – കാല്‍ ടീസ്പൂണ്‍
ഉപ്പ് – കാല്‍ ടീസ്പൂണ്‍
കറുവാപ്പട്ട പൊടിച്ചത് – കാല്‍ ടീസ്പൂണ്‍
ജാതിക്ക – അല്‍പം
എണ്ണ – 500 മില്ലി
ബ്രെഡ് പൊടിച്ചത് – 200 ഗ്രാം
തയ്യാറാക്കുന്ന വിധം:
പഴം നീളത്തില്‍ മുറിയ്ക്കുക. ശേഷം ഒരു ബൗളില്‍ ധാന്യപ്പൊടി, പഞ്ചസാര, ഉപ്പ്, കറുവാപ്പട്ട, ജാതിക്ക എന്നിവയോടൊപ്പം വെള്ളം ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. നീളത്തില്‍ മുറിച്ച പഴം ഈ മിശ്രിതത്തില്‍ മുക്കി, ശേഷം ബ്രെഡ് പൊടിച്ചതിലും മുക്കി എണ്ണയിലിട്ട് വറുത്തുകോരുക.
Discussion about this post