എപ്പോഴും സാധ്യമല്ല എന്നറിയാമെങ്കിലും നല്ല ഫ്രഷ് ഫുഡ് ആഗ്രഹിച്ചാണ് നമ്മളെല്ലാവരും റസ്റ്ററന്റുകളില്‍ പോകുന്നത്. തരുന്ന ഭക്ഷണമൊക്കെയും ചിലപ്പോള്‍ നല്ല ക്വാളിറ്റി പുലര്‍ത്താറുമുണ്ട്. എന്നാല്‍ ഫ്രഷ് ഫുഡ് നല്‍കാമെന്ന് പറഞ്ഞ് ജീവനുള്ള മത്സ്യം പ്ലേറ്റില്‍ കൊണ്ട് വന്ന് വച്ചാലോ..
അങ്ങനെയൊരു സംഭവം ഉണ്ടായിരിക്കുകയാണ് ജപ്പാനിലേതെന്ന് കരുതുന്ന ഒരു റസ്റ്ററന്റില്‍. ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നല്ല ജീവനുള്ള മത്സ്യം പ്ലേറ്റിലിരിക്കുന്നത് കാണാം. പ്ലേറ്റില്‍ വിളമ്പിയ രണ്ട് മത്സ്യങ്ങളാണ് വീഡിയോയില്‍ ആദ്യം കാണിക്കുന്നത്. തുടര്‍ന്ന് കഴിക്കാന്‍ വരുന്നയാള്‍ ഫോര്‍ക്ക് കൊണ്ട് തൊടുമ്പോള്‍ മത്സ്യം വാ തുറക്കുകയും ഫോര്‍ക്ക് കടിച്ച് പിടിക്കുകയും ചെയ്യുന്നു.
വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല. എന്തായാലും സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ആളുകള്‍. കാണേണ്ടിയിരുന്നില്ല എന്നാണ് പലരും വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. takahiro4601 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനോടകം 7 മില്യണിലധികം ആളുകള്‍ വീഡിയോ കണ്ടുകഴിഞ്ഞു.