കേരളീയരുടെ ഭക്ഷണശീലത്തിലെ ഒരു പ്രധാന ഘടകങ്ങളാണ് പാലും പാലുല്പന്നങ്ങളും. പാലുല്പന്നങ്ങില്‍ പ്രധാനപ്പെട്ട പനീര്‍ രുചിയിലും ആരോഗ്യത്തിനും ഒരു കുറവും വരുത്താറില്ല. പനീര്‍ കൊണ്ടുണ്ടാക്കുന്ന രുചികരമായ വിഭവമാണ് ഗ്രില്‍ഡ് പനീര്‍.
ഗ്രില്‍ഡ് പനീര്‍ തയ്യാറാക്കാന്‍ വേണ്ട ചേരുവകള്‍…
1. പനീര്‍ ക്യൂബ്സ് ആവശ്യത്തിന്
2. തക്കാളി 1 എണ്ണം
3.ക്യാപ്‌സിക്കം 1 എണ്ണം
4.ക്യാബേജ് അര കഷ്ണം
5. സവാള 1 എണ്ണം
6. ഗ്രീന്‍ ചില്ലി സോസ് 2 ടീസ്പൂണ്‍
7. റെഡ് ചില്ലി സോസ് 2 ടീസ്പൂണ്‍
8. വിനഗര്‍ 1 ടീസ്പൂണ്‍
9. ജീരകം പൊടിച്ചത് ഒരു നുള്ള്
10. ഗരം മസാല ഒരു നുള്ള്
11. ഉപ്പ് ആവശ്യത്തിന്
ഗ്രീന്‍ ചട്ണിയ്ക്ക് വേണ്ടത്…
മല്ലിയില ആവശ്യത്തിന്
പുതിനയില ആവശ്യത്തിന്
ക്യാപ്‌സിക്കം 1 ചെറിയ ബൗള്‍
വിനഗര്‍ ഒരു സ്പൂണ്‍
ഉപ്പ് ഒരു നുള്ള്
കുരുമുളക് പൊടി ആവശ്യത്തിന്
ഗ്രീന്‍ ചില്ലി സോസ് ഒരു ടീസ്പൂണ്‍
ഗ്രില്‍ഡ് പനീര്‍ ഉണ്ടാക്കുന്ന വിധം…
ആദ്യം പനീര്‍ ക്യൂബ്സ് സോസ് മിക്‌സ് ചെയ്ത് 10 മിനിറ്റ് കുതിര്‍ത്തു വയ്ക്കുക. ശേഷം പച്ചക്കറികള്‍ ക്യൂബുകളാക്കി ഉപ്പ് പുരട്ടി വയ്ക്കുക. ടൂത്ത് പിക്ക് എടുത്തു ഒരു പുതിനയില, ഒരു കഷ്ണം തക്കാളി, പിന്നീട് ഒരു പനീര്‍ ക്യൂബ്, ഒരു കഷ്ണം ക്യാപ്‌സിക്കം, ഒരു കഷ്ണം കാബേജ് പിന്നീട് ഒരു ഉള്ളി എന്നിവ കോര്‍ക്കുക.. അങ്ങനെ ഓരോ സെറ്റുകള്‍ ഉണ്ടാക്കി വയ്ക്കുക. ഒരു ഗ്രില്‍ പാന്‍ നന്നായി ചൂടായി വരുമ്പോള്‍ ഈ തയ്യാറാക്കി വച്ച പനീര്‍ സ്റ്റിക്കുകള്‍ അതിലേക്ക് പതുക്കെ വച്ച് ഗ്രില്‍ ചെയ്യുക. ശേഷം ഒരു സൈഡ് ഗ്രില്‍ ആകുമ്പോള്‍ തിരിച്ചു വച്ച് രണ്ടു വശവും ഒരു പോലെ ഗ്രില്‍ ചെയ്യുക. എന്നിട്ട് പ്ലാറ്റിലേക്ക് മാറ്റാം …
ഗ്രീന്‍ ചട്ണി ഉണ്ടാക്കുന്നത്…
പുതിനയില , മല്ലിയില , ക്യാപ്‌സിക്കം , ചില്ലി സോസ് , വിനഗര്‍ , ഉപ്പ് എന്നിവ ചേര്‍ത്ത് അരയ്ക്കുക എരിവ് കൂടുതല്‍ ഇഷ്ടമുണ്ടെങ്കില്‍ അരയ്ക്കുമ്പോള്‍ പച്ച മുളക് ചേര്‍ക്കാം. രണ്ടും ഒന്നിച്ചു ചേര്‍ത്തു അലങ്കരിച്ചു വിളമ്പാം. ഗ്രില്‍ഡ് പനീര്‍ ചൂടോടെയോ തണുപ്പിച്ചോ കഴിക്കാം… തക്കാളി സോസ് ഇഷ്ടമുള്ളവര്‍ക്ക് ചട്ണിക്ക് പകരം അതും ഉപയോഗിക്കാം..
Discussion about this post