ഷാപ്പിലെ ഭക്ഷണത്തിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. നല്ല എരിവും പുളിയും ചേര്‍ന്ന ഷാപ്പിലെ കറികള്‍ക്കു തന്നെയാണ് കൂടുതല്‍ ഡിമാന്‍ഡും. ഷാപ്പിലെ കറികള്‍ ഇനി വീട്ടിലും ഒന്നു പരീക്ഷിച്ചു നോക്കിയാലോ. ഷാപ്പിലെ കുരുമുളക് ചതച്ച നാടന്‍ കോഴിക്കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകള്‍
കോഴിയിറച്ചി – 1 കിലോ
കുരുമുളക് (ചതച്ചത്) – 2 ടേബിള്‍സ്പൂണ്‍
നാരങ്ങ നീര് – 2 ടേബിള്‍സ്പൂണ്‍
സവാള – 3 എണ്ണം
തക്കാളി – ഒന്ന്
സവാള – 3 എണ്ണം
തക്കാളി – ഒന്ന്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – 5 എണ്ണം
കറിവേപ്പില – രണ്ട് തണ്ട്
മഞ്ഞള്‍പ്പൊടി – അര ടേബിള്‍സ്പൂണ്‍
ഗരംമസാല / ചിക്കന്‍ മസാല – ഒരു ടേബിള്‍സ്പൂണ്‍
മല്ലി പൊടി – 2 ടേബിള്‍സ്പൂണ്‍
പെരുംജീരകം – കാല് ടേബിള്‍സ്പൂണ്‍
എണ്ണ – 4 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കോഴിയിറച്ചി ചെറിയ കഷണങ്ങളാക്കി നന്നായി കഴുകി വൃത്തിയാക്കുക. ഈ കഷണങ്ങളിലേക്ക് കുരുമുളക് ചതച്ചത്, മഞ്ഞള്‍പ്പൊടി, നാരങ്ങ നീര് എന്നിവ ചേര്‍ത്ത് നന്നായി തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ മാറിനേറ്റ് ചെയ്യാനായി വെക്കുക. ഒരു പാനില്‍ എണ്ണ ചൂടാകി ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റുക. ഇതിലേക്ക് അരിഞ്ഞെടുത്ത സവാളയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. സവാള വാടി തുടങ്ങുമ്പോള്‍ ഗരംമസാലപൊടി, മല്ലിപൊടി, പെരുംജീരകം എന്നിവ ചേര്‍ക്കുക. ഇതിലേക്ക് മാറ്റി വെച്ചിരിക്കുന്ന കോഴിയിറച്ചി ചേര്‍ക്കുക. ഇറച്ചിയില്‍ മസാല പിടിച്ചുവരുമ്പോള്‍ ഇതിലേക്ക് തക്കാളിയും പച്ചമുളകും ചേര്‍ക്കുക. ഉറപ്പായ ശേഷം അര കപ്പ് വെള്ളം ചേര്‍ത്ത് അടച്ച് വെച്ച് വേവിക്കുക. ഇടക്ക് നന്നായി ഇളക്കുക. ഇറച്ചി നന്നായി വെന്തു കഴിയുമ്പോള്‍ മൂടി മാറ്റി വെച്ച് കുറച്ചു നേരം കൂടി ഇളക്കി വേവിക്കുക. ചാറു കുറുകി വരുമ്പോള്‍ ഇറക്കി വെക്കാവുന്നതാണ്.
Discussion about this post